Top News

ന്യൂമോണിയ ബാധിച്ച് ചികില്‍സയിലായിരുന്ന ദുര്‍ഗാ സ്‌കൂള്‍ അധ്യാപകന്‍ മരിച്ചു

കാഞ്ഞങ്ങാട്: ന്യൂമോണിയ ബാധിച്ച് ചികില്‍സയിലായിരുന്ന അധ്യാപകന്‍ മരിച്ചു. ബന്തടുക്ക കാക്കച്ചാല്‍ കട്ടകോടിയിലെ ഹേമചന്ദ്ര മാസ്റ്റര്‍ (52) ആണ് മരിച്ചത്. കാഞ്ഞങ്ങാട് ദുര്‍ഗ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ കന്നഡ വിഭാഗം ഗണിത ശാസ്ത്ര അദ്ധ്യാപകനായിരുന്നു.[www.malabarflash.com]

പനിബാധിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഗുരുതരമായതോടെ സുള്ള്യയിലെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ചികില്‍സക്കിടെ വ്യാഴാഴ്ച പുലര്‍ച്ചെ രണ്ടുമണിയോടെയാണ് മരണം. 

രാഷ്ട്രീയ സ്വയംസേവക സംഘം ഉദുമ മണ്ഡലം മുന്‍ താലൂക്ക് കാര്യവാഹായിരുന്നു. മൃതദേഹം ബന്തടുക്ക ബി ജെ പി ഓഫീസായ മാരാര്‍ജി മന്ദിരത്തില്‍ പൊതുദര്‍ശനത്തിന് വെച്ചു. ചടങ്ങുകള്‍ക്ക് ശേഷം വീട്ടുവളപ്പില്‍ സംസ്‌കരിക്കും. 

ആദര സൂചകമായി ദുര്‍ഗ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് ഇന്ന് അവധി നല്‍കി. റിട്ട. ഹെഡ്മാസ്റ്റര്‍ മുത്തണ്ണ ഹെഗ്‌ഡെയുടെയും ഹന്നമ്മയുടെയും മകനാണ്. ഭാര്യ: ദീനമണി. മക്കള്‍: കെ എച്ച് ഗാനശ്രീ, ഇഞ്ചറ. സഹോദരങ്ങള്‍: രേവതി(കരിക്കൈ ), ശ്രീകല(ബംഗളൂരു).

Post a Comment

Previous Post Next Post