ദേളി: ജാമിഅ സഅദിയ്യ ജനറല്‍ സെക്രട്ടറിയും ഉള്ളാള്‍ സംയുക്ത ജമാഅത്ത് ഖാസിയും ആത്മീയ നേതൃത്വവുമായ സയ്യിദ് ഫസല്‍ കോയമ്മ തങ്ങള്‍ അല്‍ ബുഖാരി അനുസ്മരണ പ്രാര്‍ത്ഥനാ സമ്മേളനം ജൂലൈ 14-ന് സഅദിയ്യയില്‍ നടക്കും. രാവിലെ 10 മണിക്ക് ജലാലിയ്യ ഓഡിറ്റോറിയത്തില്‍ നടക്കുന്ന പരിപാടിക്ക് പ്രമുഖ സാദാത്തീങ്ങളും പണ്ഡിതന്മാരും നേതൃത്വം നല്‍കും.[www.malabarflash.com]
ഖത്മുല്‍ ഖുര്‍ആന്‍, തഹ്‌ലീല്‍, ഉദ്‌ബോധനം, സമൂഹ പ്രാര്‍ത്ഥന എന്നീ പരിപാടികള്‍ നടക്കും. സയ്യിദ് കെ എസ് ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍, കെ പി അബൂബക്കര്‍ മുസ്‌ലിയാര്‍ പട്ടുവം, എ പി അബ്ദുല്ല മുസ്‌ലിയാര്‍ മാണിക്കോത്ത്, സയ്യിദ് അത്താഹുല്ല തങ്ങള്‍ ഉദ്യാപുരം, സയ്യിദ് ഇസ്മാഈല്‍ ഹാദി തങ്ങള്‍ പാനൂര്‍, സയ്യിദ് ശാഫി തങ്ങള്‍ ബാഅലവി, സയ്യിദ് ഇബ്‌റാഹീം പൂക്കുഞ്ഞി തങ്ങള്‍ കല്ലക്കട്ട, സയ്യിദ് ഹസനുല്‍ അഹ്ദല്‍ തങ്ങള്‍, സയ്യിദ് ത്വയ്യിബുല്‍ ബുഖാരി തൃക്കരിപ്പൂര്‍, സയ്യിദ് മുഹമ്മദ് അഷ്‌റഫ് തങ്ങള്‍ ആദൂര്‍, സയ്യിദ് പി എസ് ആറ്റക്കോയ തങ്ങള്‍ ബാഹസന്‍ പഞ്ചിക്കല്‍, സയ്യിദ് സൈനുല്‍ ആബിദീന്‍ അല്‍ അഹ്ദല്‍ കണ്ണവം, സയ്യിദ് മുനീറുല്‍ അഹ്ദല്‍, സയ്യിദ് അബ്ദുറഹ്‌മാന്‍ ഷഹീര്‍ അല്‍ ബുഖാരി, കെ പി എസ് തങ്ങള്‍ ബേക്കല്‍, സയ്യിദ് ഹിബത്തുല്ല അല്‍ ബുഖാരി, സയ്യിദ് അബ്ദുറഹ്‌മാന്‍ മശ്ഹൂദ് അല്‍ ബുഖാരി എട്ടിക്കുളം, സയ്യിദ് മുസ്ഹബ് അല്‍ ബുഖാരി എട്ടിക്കുളം, മുഹമ്മദലി സഖാഫി തൃക്കരിപ്പൂര്‍, ബി എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി, കെ പി ഹുസൈന്‍ സഅദി കെ സി റോഡ്, കല്ലട്ര മാഹിന്‍ ഹാജി തുടങ്ങിയവര്‍ സംബന്ധിക്കും.
Post a Comment