Top News

ബേക്കൽ മുഹമ്മദ് സാലിഹ് ഹാജി ഖത്തറിൽ അന്തരിച്ചു

ബേക്കൽ: പ്രമുഖ പ്രവാസി വ്യവസായിയും, പൗര പ്രമു ഖനും ജീവകാരുണ്യ പ്രവർത്തന മേഖലയിലെ നിറ സാന്നിദ്ധ്യവുമായ ബേക്കൽ മുഹമ്മദ് സാലിഹ് ഹാജി (73) അന്തരിച്ചു. കാസർകോട് ബേക്കൽ സ്വദേശിയായ അദ്ദേഹത്തിന്റെ വിയോഗം ഖത്തറിൽ വെച്ചായിരുന്നു.[www.malabarflash.com]

ഖത്തർ കേന്ദ്രീകരിച്ചായിരുന്നു സാലിഹ് ഹാജിയുടെ പ്രവർത്തനം.ഖത്തറിൽ നിരവധി വ്യാപാര,വ്യവസാ യ സ്ഥാപനങ്ങളുടെ ഉടമയായിരുന്നു.

ഖത്തർ കെഎംസിസി കാസർകോട് ജില്ലാ പ്രസി ഡന്റ്‌, സംസ്ഥാന ഉപദേശക സമിതി അംഗം, പള്ളിക്കര സിഎച്ച് സെന്റർ ട്രഷറർ, ബേക്കൽ ശിഹാബ് തങ്ങൾ സെന്റർ ചെയർമാൻ, ബേക്കൽ ഇസ് ലാമിയ എഎൽപി സ്കൂൾ മാനേ ജർ എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു

ബോംബെ
സിൽക് സെൻ്റർ, ദനസെൻ്റർ, ലക്സസ് ടൈലറിംഗ് എന്നീ സ്ഥാപനങ്ങ ളുടെ ചെയർമാനായിരുന്നു.

മുസ് ലിം ലീഗ് ഉദുമ നിയോജക മണ്ഡലം കമ്മിറ്റി മുഖാന്തിരം ചട്ടഞ്ചാൽ തൈരയിൽ 12 പാവപ്പെട്ട കുടുംബങ്ങൾക്ക് സ്വന്തമായി ബൈത്തു റഹ് മ നിർമിച്ചു നൽകിയിരുന്നു

പിതാവ്:പരേതനായ എടനീർ അബ്ദുൽ റഹിമാൻ, ഭാര്യ: യുബി മുംതാസ് .
മകൾ:ജെഫ്ന. മരുമകൻ:സമീർ ബദറുദ്ധീൻ വിദ്യാനഗർ.

സഹോദരങ്ങൾ:അബ്ദുള്ള എടനീർ, അബ്ദുൽ കാദർ, ഹുസൈൻ, അബ്ബാസ്,  ഇസ്മായിൽ,ബീഫാത്തിമ, ആയിഷ.

ഖത്തറിലെ അബു ഉമൂർ  കബർസ്ഥാനിൽ കബറടക്കി.

Post a Comment

Previous Post Next Post