Top News

കളനാട് ഓവര്‍ ബ്രിഡ്ജിന് സമീപം ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് യുവാവ് മരിച്ചു

ഉദുമ: കാസര്‍കോട് - കാഞ്ഞങ്ങാട് തീരദേശപാതയിലെ കളനാട് ഓവര്‍ ബ്രിഡ്ജിന് സമീപം ബുള്ളറ്റ് നിയന്ത്രണം വിട്ട് തെങ്ങിലിടിച്ച് മറിഞ്ഞ് യുവാവ് മരിച്ചു. ചളിയങ്കോട് സ്വദേശി സാലിയുടെ മകന്‍ സിദ്ധീഖ്(28) ആണ് മരിച്ചത്.[www.malabarflash.com]

ഞായറാഴ്ച പുലര്‍ച്ചെ നാലുമണിയോടെയാണ് അപകടം. ഉദുമ ഉമേഷ് ക്ലബിന് സമീപത്തെ റോഡില്‍ ബുള്ളറ്റ് മറിഞ്ഞ നിലയിലും യുവാവ് പരിക്കേറ്റ് വീണ് കിടക്കുന്ന നിലയിലും കണ്ടെത്തിയിരുന്നു. ഇതേ തുടര്‍ന്ന് നാട്ടുകാര്‍ മേല്‍പ്പറമ്പ് പോലീസിനെ വിവരമറിയിക്കുകയായിരുന്നു. പോലീസ് എത്തി ആംബുലന്‍സില്‍ കാസര്‍കോട് ജനറല്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരണപെട്ടിരുന്നു. 

ഒന്നര മാസം മുമ്പായിരുന്നു സിദ്ദീഖിന്റെ വിവാഹം നടന്നത്. പടന്നയിലെ ഫാത്തിമയാണ് ഭാര്യ. അടുത്ത ആഴ്ച ഗൾഫിലേക്ക് മടങ്ങാനിരിക്കെയാണ് സിദ്ദീഖ് മരണം.   

Post a Comment

Previous Post Next Post