സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന വീഡിയോയിൽ, പിങ്ക് ജഴ്‌സി ധരിച്ച യുവാവ് ബോൾ സിക്‌സ് അടിക്കുന്നതും ഏതാനും നിമിഷങ്ങൾക്കുള്ളിൽ ക്രീസിൽ കുഴഞ്ഞ് വീഴുന്നതും കാണാം. യുവാവ് വീഴുന്നത് കണ്ട് മൈതാനത്തുണ്ടായിരുന്ന സഹതാരങ്ങൾ ഓടിയെത്തി ഇയാളെ എഴുന്നേൽപ്പിക്കാൻ ശ്രമിച്ചെങ്കിലും രാം ഗണേഷിന് അനക്കമുണ്ടായിരുന്നില്ല. ഉടനെ തന്നെ ഇയാളെ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ഡോക്ടർമാർ മരണം സ്ഥിരീകരിക്കുകയായിരുന്നു.
യഥാർത്ഥ മരണകാരണം പോസ്റ്റുമോർട്ടത്തിന് ശേഷം മാത്രമേ അറിയാനാവൂ എന്ന് താനെ പോ ലീസ് വ്യക്തമാക്കി. ഹൃദായാഘാതമാകാം മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. മുംബൈയിൽ അടുത്തിടെ സൂര്യാഘാതമേറ്റ് നിരവധി അപകടങ്ങളുണ്ടായിരുന്നു. അതിനാൽ മരണ കാരണം പോസ്റ്റുമോർട്ടത്തിന് ശേഷം മാത്രമേ സ്ഥിരീകരിക്കാനാവുവെന്ന് പോലീസ് വ്യക്തമാക്കി.
#DisturbingVisuals : On camera, man dies immediately after hitting six in match near mumbai.
— upuknews (@upuknews1) June 3, 2024
In a shocking incident in Thane's Mira Road area in Maharashtra, a man died while playing cricket.
A video of the incident, which has since gone viral on social media, shows the man in… pic.twitter.com/2EAoVY3DEw
0 Comments