NEWS UPDATE

6/recent/ticker-posts

നാടൻപാട്ട് കലാകാരിയായ കോളജ് വിദ്യാർഥിനി വീട്ടിൽ മരിച്ചനിലയിൽ

കൊച്ചി: നാടൻപാട്ട് കലാകാരിയും മഹാരാജാസ് കോളജ് വിദ്യാർഥിനിയുമായ ആര്യ ശിവജിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. കുമ്പളങ്ങി സ്വദേശിയാണ്. വാതിൽ തുറക്കാതിരുന്നതോടെ ഉച്ചയ്ക്ക് 12 മണിയോടെ വാതിൽ ചവിട്ടിപ്പൊളിച്ച് പരിശോധിച്ചപ്പോഴാണ് മരിച്ച നിലയില്‍ കണ്ടതെന്നാണ് വിവരം.[www.malabarflash.com]

മഹാരാജാസ് കോളജിൽ രണ്ടാംവർഷ ബിഎ മലയാളം വിദ്യാർഥിനിയാണ്. മൃതദേഹം എറണാകുളം ജനറൽ ആശുപത്രിയിൽ. ബുധനാഴ്ച രാവിലെ 9 മണിക്ക് പോസ്റ്റ്മോർട്ടം നടക്കും. 

 നാടന്‍പാട്ട് സംഘങ്ങൾക്കൊപ്പം പ്രോഗ്രാമുകൾ അവതരിപ്പിച്ചിരുന്നു. മുളകൾ കൊണ്ടും കുരുത്തോല കൊണ്ടും കലാരൂപങ്ങൾ ഉണ്ടാക്കുന്നതിലും മിടുക്കിയായിരുന്നു. മഹാരാജാസിൽ ബുധനാഴ്ച നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു.

Post a Comment

0 Comments