സംഘം സെക്രട്ടറിയും സിപിഎം മുള്ളേരിയ ലോക്കല്‍ കമ്മിറ്റി അംഗവുമായ കെ.രതീശന്റെ സഹായികളാണിവര്‍. ബെംഗളൂരുവില്‍നിന്ന് പിടിയിലായ ഇവരെ ചോദ്യം ചെയ്ത ശേഷം അറസ്റ്റ് രേഖപ്പെടുത്തി.
തട്ടിപ്പുതുകയില്‍ 44 ലക്ഷം രൂപ മാറ്റിയത് ബഷീറിന്റെ അക്കൗണ്ടിലേക്കാണ്. ബേക്കല്‍ ജംക്ഷനില്‍ ജീലാനി ട്രാവല്‍സ് എന്ന സ്ഥാപനം നടത്തുന്ന ബഷീര്‍ പള്ളിക്കര പഞ്ചായത്ത് അംഗവും മുസ്‌ലിം ലീഗ് നേതാവുമാണ്.
രതീശന്‍ ഏറ്റവും ഒടുവില്‍ സംഘത്തില്‍നിന്നു എടുത്തുമാറ്റിയ 1.12 കോടിയുടെ പണയ സ്വര്‍ണം വിവിധ ബാങ്കുകളില്‍ പണയം വയ്ക്കാന്‍ സഹായിച്ചവരാണ് മറ്റു രണ്ടു പേര്‍. റിയല്‍ എസ്റ്റേറ്റ് സംഘമാണ് ഇവരെന്നാണ് സൂചന. മുഖ്യപ്രതിയും സംഘം സെക്രട്ടറിയുമായ കെ. രതീശനെ കണ്ടെത്താന്‍ സാധിച്ചിട്ടില്ല. കര്‍ണാടകയിലെ ശിവമൊഗ്ഗയില്‍ ഇവരുണ്ടെന്ന സൂചനയെ തുടര്‍ന്ന് പൊലീസ് സംഘം അങ്ങോട്ടു പോയിരിക്കുകയാണ്.
0 Comments