Top News

എലിവിഷം അകത്തുചെന്നു ചികില്‍സയിലായിരുന്ന യുവതി മരിച്ചു

കാഞ്ഞങ്ങാട്: എലിവിഷം കഴിച്ച് ചികില്‍സയിലായിരുന്ന യുവതി ആശുപത്രിയില്‍ ചികില്‍സക്കിടെ മരിച്ചു. കൊടക്കാട് കണ്ണങ്കൈ സ്വദേശിനി ശില്‍പ(25) ആണ് മരിച്ചത്. പവിത്രന്റെയും സിഡിഎസ് ചെയര്‍പേഴ്‌സണ്‍ പിശാന്തയുടെയുടെയും മകളാണ്.[www.malabarflash.com]

കഴിഞ്ഞ 21 ന് ഉച്ചയ്ക്കാണ് വീട്ടില്‍ വച്ച് എലിവിഷം കഴിച്ചത്. അവശയായി കണ്ട യുവതിയെ പരിയാരം കണ്ണൂര്‍ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചിരുന്നു. വെള്ളിയാഴ്ച ചികില്‍സക്കിടെ മരണപ്പെട്ടു. 

ചീമേനി പൊലീസ് ഇന്‍ക്വസ്റ്റ് നടത്തി. മൃതദേഹം വൈകീട്ട് വീട്ടിലെത്തിക്കും. നവോദയ വായനശാലയില്‍ പൊതുദര്‍ശനത്തിന് വക്കും. തുടര്‍ന്ന് സംസ്‌കാരം.

Post a Comment

Previous Post Next Post