ആലപ്പുഴ: ഹരിപ്പാട് ഡാണാപ്പടിയില്‍ ഇതരസംസ്ഥാന തൊഴിലാളി കുത്തേറ്റുമരിച്ചു. പശ്ചിമബംഗാള്‍ മാള്‍ഡ സ്വദേശി ഓം പ്രകാശാണ് മരിച്ചത്. ഇയാളെ കുത്തിയ ഹരിപ്പാട് സ്വദേശി യദു കൃഷ്ണനെ പോലീസ്അ അറസ്റ്റ് ചെയ്തു.[www.malabarflash.com]
ഹരിപ്പാട് നാരകത്തറയിലാണ് ദാരുണ സംഭവമുണ്ടായത്. ഗൂഗിൾ പേ വഴി പണം അയക്കാമെന്നും പകരം പണം കയ്യില്‍ തരാനും യദു കൃഷ്ണൻ ഓംപ്രകാശിനോട് ആവശ്യപ്പെട്ടു. ഇത് ഓംപ്രകാശ് വിസമ്മതിച്ചതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പോലീസ് പറയുന്നു.
പണം കൊടുക്കാൻ വിസമ്മതിച്ചപ്പോൾ കത്തിയെടുത്ത് നെഞ്ചിൽ കുത്തുകയായിരുന്നു. ഹരിപ്പാട് മത്സ്യ കച്ചവടക്കാരനായിരുന്നു ഓംപ്രകാശ്.
Post a Comment