Top News

70കാരി വീട്ടിൽ കൊല്ലപ്പെട്ട നിലയിൽ: തലയിൽ ആഴത്തിൽ മുറിവ്, മുറിയിൽ മുളകുപൊടി വിതറിയ നിലയിൽ

അടിമാലി: വയോധികയെ വീടിനുള്ളിൽ കൊലചെയ്യപ്പെട്ട നിലയിൽ കണ്ടെത്തി. അടിമാലി ടൗണിന് സമീപം കുര്യൻസ് പടിയിലാണ് സംഭവം. നെടുവേലി കിഴക്കേതിൽ പരേതനായ കാസിമിന്റെ ഭാര്യ ഫാത്തിമയെയാണ് (70) രാത്രി ഏഴു മണിയോടെ മരിച്ച നിലയിൽ കണ്ടെത്തിയത്.[www.malabarflash.com] 

ഫാത്തിമയോടൊപ്പം താമസിക്കുന്ന മകൻ സുബൈർ വൈകിട്ട് നാലരയോടെ ടൗണിൽ പോയിരുന്നു.

ഏഴു മണിയോടെ തിരികെ വീട്ടിലെത്തിയപ്പോൾ വാതിൽ തുറന്നു കിടക്കുകയായിരുന്നു. തുടർന്നുള്ള പരിശോധനയിൽ മുറിയിൽ രക്തം വാർന്നൊലിച്ച നിലയിൽ നിലത്ത് ഫാത്തിമയെ കണ്ടെത്തി. തലയിൽ ആഴത്തിലുള്ള മുറിവുണ്ട്. മുറിക്കുള്ളിൽ മുകളുപൊടി വിതറിയിട്ടുണ്ട്. പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.

Post a Comment

Previous Post Next Post