കോഴിക്കോട്: കേരളത്തിൽ ഏപ്രിൽ 26ന് വെള്ളിയാഴ്ച തിരഞ്ഞെടുപ്പ് നടത്താനുള്ള തീരുമാനം കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ പുനഃപരിശോധിക്കണമെന്ന് കേരള മുസ്‌ലിം ജമാഅത്ത് ആവശ്യപ്പെട്ടു.[www.malabarflash.com]
ജുമുഅ ദിവസത്തെ വോട്ടെടുപ്പ് തിരഞ്ഞെടുപ്പ് ചുമതലയുള്ള മുസ്‌ലിം ഉദ്യോഗസ്ഥർക്കും വോട്ടർമാർക്കും പോളിംഗ് എജന്റുമാരായ വിശ്വാസികൾക്കും പ്രയാസം സൃഷ്ടിക്കും. തിരഞ്ഞെടുപ്പ് മറ്റൊരു ദിവസത്തേക്ക് മാറ്റണം. ഈ ആവശ്യം ഉന്നയിച്ച് കേരള മുസ്‌ലിം ജമാഅത്ത് അധ്യക്ഷൻ കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ കമ്മീഷന് കത്തയച്ചു.
0 Comments