Top News

ഉദുമ പഞ്ചായത്ത് കുടുംബശ്രീ അയല്‍കൂട്ടത്തിനുളള മൈക്രോ ക്രെഡിറ്റ് വായ്പാ വിതരണം ചെയ്തു

ഉദുമ: കേരള സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോര്‍പ്പറേഷന്റെ ഉദുമ പഞ്ചായത്ത് കുടുംബശ്രീ അയല്‍കൂട്ടത്തിനുളള മൈക്രോ ക്രെഡിറ്റ് വായ്പാ വിതരണത്തിന്റെ ഉദ്ഘാടനം ഉദുമ ഐശ്വര്യ ഓഡിറ്റോറിയത്തില്‍ മണ്ഡലം എംഎല്‍എ അഡ്വ. സി എച്ച് കുഞ്ഞമ്പു നിര്‍വ്വഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി ലക്ഷ്മി അധ്യക്ഷത വഹിച്ചു.[www.malabarflash.com] 

കെഎസ്ബിസിഡിസി ഉപജില്ല മാനേജര്‍ പ്രെറ്റിമോള്‍ ടോം പദ്ധതി വിശദീകരണം നടത്തി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ വി ബാലകൃഷ്ണന്‍, വാര്‍ഡ് അംഗങ്ങളായ ശകുന്തള ഭാസ്‌കരന്‍, വി കെ അശോകന്‍, സിഡിഎസ് വൈസ് ചെയര്‍പേഴ്‌സണ്‍ മൈമൂന എം എ എന്നിവര്‍ സംസാരിച്ചു. 

സിഡിഎസ് ചെയര്‍പേഴ്‌സണ്‍ സനൂജ സൂര്യപ്രകാശ് സ്വാഗതവും മെമ്പര്‍ സെക്രട്ടറി റെജിമോന്‍ എസ് നന്ദിയും പറഞ്ഞു. 

സിഡിഎസിലെ 36 അയല്‍ക്കൂട്ടങ്ങളിലായി 413 അയല്‍ക്കൂട്ട അംഗങ്ങള്‍ക്ക് രണ്ടു കോടി തൊണ്ണൂറ്റി രണ്ട് ലക്ഷത്തി തൊണ്ണൂറ്റി അഞ്ചായിരം രൂപ വായ്പയാണ് ചടങ്ങില്‍ വെച്ച് വിതരണം നടത്തിയത്.

Post a Comment

Previous Post Next Post