വൈത്തിരി: വയനാട് വൈത്തിരിയില്‍ എം.ഡി.എം.എയുമായി ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ അറസ്റ്റില്‍. പുൽപ്പള്ളിയിലെ സ്വകാര്യ സ്‌കൂളിലെ പ്രിന്‍സിപ്പലായ പുൽപ്പള്ളി രഘുനന്ദനം വീട്ടിൽ കെ.ആർ ജയരാജൻ (49) ആണ് വെള്ളിയാഴ്ച പുലർച്ചെ മൂന്നിന് അറസ്റ്റിലായത്.[www.malabarflash.com]
വെെത്തിരി താലൂക്ക് ആശുപത്രി റോഡ് ജങ്ഷനിലെ വാഹന പരിശോധനയ്ക്കിടെയാണ് പ്രതിയെ പോലീസ് പിടികൂടുന്നത്. 0.26 ഗ്രാം എം.ഡി.എം.എ ഇയാളിൽ നിന്ന് കണ്ടെത്തി. ഇയാൾ സഞ്ചരിച്ചിരുന്ന കാറും പോലീസ് കസ്റ്റഡിയിലെടുത്തു.
വെെത്തിരി താലൂക്ക് ആശുപത്രി റോഡ് ജങ്ഷനിലെ വാഹന പരിശോധനയ്ക്കിടെയാണ് പ്രതിയെ പോലീസ് പിടികൂടുന്നത്. 0.26 ഗ്രാം എം.ഡി.എം.എ ഇയാളിൽ നിന്ന് കണ്ടെത്തി. ഇയാൾ സഞ്ചരിച്ചിരുന്ന കാറും പോലീസ് കസ്റ്റഡിയിലെടുത്തു.
സബ് ഇൻസ്‌പെക്ടർമാരായ പി.വി. പ്രശോഭ്, പി. മുഹമ്മദ്, എസ്.സി.പി.ഒ ടി.എച്ച് ഉനൈസ്, സി.പി.ഒ അരുണ്‍ എന്നിവരാണ് പോലീസ് സംഘത്തിലുണ്ടായിരുന്നത്.
Post a Comment