Top News

ഒമ്പതാം ക്ലാസ് വിദ്യാര്‍ഥി ഓടിച്ച ബൈക്ക് ഇടിച്ച് വഴിയാത്രക്കാരന്‍ മരിച്ചു

കുമ്പള: ഒമ്പതാം ക്ലാസ് വിദ്യാര്‍ഥി ഓടിച്ച ബൈക് ഇടിച്ച് വഴിയാത്രക്കാരന്‍ മരിച്ചു. അംഗഡിമൊഗര്‍ പെര്‍ളാടത്തെ അബ്ദുള്ള (60) ആണ് മരിച്ചത്. ബുധനാഴ്ച വൈകീട്ട് അഞ്ചു മണിയോടെ കുമ്പള ടൗണിലാണ് അപകടം സംഭവിച്ചത്.[www.malabarflash.com]


ബൈക്ക് അമിതവേഗതയിലായിരുന്നുവെന്ന് നാട്ടുകാര്‍ പറയുന്നു. മനപുര്‍വമല്ലാത്ത നരഹത്യ ഉള്‍പ്പെടെയുള്ള വകുപ്പ് ചുമത്തി പോലീസ് കേസെടുത്തു. ബസ് സ്റ്റാന്‍ഡില്‍ നിന്ന് റോഡ് മുറിച്ച് കടക്കുകയായിരുന്ന അബ്ദുള്ളയെ വിദ്യാര്‍ഥി ഓടിച്ച വാഹനം ഇടിക്കുകയായിരുന്നു.

ഗുരുതരമായി പരുക്കേറ്റ അബ്ദുല്ലയെ ഉടന്‍ തന്നെ കുമ്പള സഹകരണ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിനായി കാസര്‍കോട് ജനറല്‍ ആശുപത്രി മോര്‍ചറിയിലേക്കു മാറ്റി.

Post a Comment

Previous Post Next Post