Top News

ഫോറസ്റ്റ് ഓഫീസര്‍ ചമഞ്ഞ് വിമാനത്താവളത്തില്‍ ജോലി വാഗ്ദാനം; പത്തുലക്ഷത്തോളം തട്ടിയെടുത്തു, യുവാവ് പിടിയില്‍

തൃശ്ശൂര്‍: ഫോറസ്റ്റ് ഓഫീസര്‍ ചമഞ്ഞ് കൊച്ചി വിമാനത്താവളത്തില്‍ ജോലി വാഗ്ദാനം ചെയ്ത് പത്ത് ലക്ഷത്തോളം രൂപ തട്ടിയെടുത്ത കേസിലെ പ്രതിയെ കുന്നംകുളം പോലീസ് അറസ്റ്റ് ചെയ്തു.[www.malabarflash.com]  


കൈപ്പറമ്പ് എടക്കളത്തൂര്‍ കിഴക്കുമുറി പ്രബിനെ (34) യാണ് എസ്.എച്ച്.ഒ. യു.കെ. ഷാജഹാന്റെ നേതൃത്വത്തില്‍ പിടികൂടിയത്. ചൊവ്വന്നൂര്‍, കടവല്ലൂര്‍ ഭാഗങ്ങളിലുള്ള പത്ത് പേരാണ് തട്ടിപ്പിന് ഇരയായത്.

വനംവകുപ്പില്‍ ഉദ്യോഗസ്ഥനാണെന്ന് പറഞ്ഞാണ് ഇടനിലക്കാര്‍ മുഖേനെ ഇയാള്‍ ചെറുപ്പക്കാരെ സ്വാധീനിച്ചത്. വനംവകുപ്പ് ജീവനക്കാരനാണെന്ന് വിശ്വസിപ്പിക്കുന്നതിന് വ്യാജരേഖകളുമുണ്ടാക്കിയിരുന്നു.

വാളയാര്‍ റെയ്ഞ്ചിലാണ് ജോലി ചെയ്യുന്നതെന്നും ഇയാള്‍ വിശ്വസിപ്പിച്ചു. തൃശ്ശൂര്‍ കളക്ടറേറ്റില്‍ കോടതിയുടെ സമീപത്ത് വെച്ചാണ് 60,000 രൂപ മുതല്‍ ഒന്നര ലക്ഷം വരെ ചെറുപ്പക്കാരില്‍നിന്ന് വാങ്ങിയത്.

Post a Comment

Previous Post Next Post