NEWS UPDATE

6/recent/ticker-posts

നാടക പാഠം ആരംഭിച്ചു

പെരിയ: സൺഡേ സ്ക്കൂൾ ചാലിങ്കാൽ, നാടക് കാഞ്ഞങ്ങാട് മേഖലാ കമ്മിറ്റി എന്നിവ ചേർന്ന്, നാടക ചിന്തകളെ കുഞ്ഞു മനസ്സുകളിലേക്ക് പകർന്ന് നൽകി അവരെ കലയുടെയും സംസ്കാരത്തിന്റെയും സഹയാത്രികരാക്കാനുള്ള നാടക പരിശീലന കളരി നാടക പാഠം ചാലിങ്കാൽ ഗവൺമെൻറ് എൽപി സ്കൂളിൽ ആരംഭിച്ചു.[www.malabarflash.com]


പുല്ലൂർ പെരിയ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സി.കെ അരവിന്ദൻ ഉദ്ഘാടനം ചെയ്തു. കാഞ്ഞങ്ങാട് മേഖലാ പ്രസിഡൻറ് പ്രഭാകരൻ ചാലിങ്കൽ അധ്യക്ഷത വഹിച്ചു മുതിർന്ന നാടക പ്രവർത്തകൻ വി ശശി നീലേശ്വരം മുഖ്യാഥിതിയായി ഗ്രാമപഞ്ചായത്ത് അംഗങ്ങളായ രാമകൃഷ്ണൻ നായർ നടുവിൽ വീട്, ടി.വി അശോകൻ, സവിത ചൂരിക്കാട് നടക് ജില്ലാസെക്രട്ടറി പി വി അനുമോദ്, ചന്ദ്രൻ ചൈത്രം, വി ഭാസ്ക്കരൻ, ക്യാമ്പ് കോഡിനേറ്റർ പി കെ രാമകൃഷ്ണൻ എന്നിവർ സംസാരിച്ചു സംഘാടകസമിതി ജനറൽ കൺവീനർ കെ ഗോപി മാസ്റ്റർ സ്വാഗതവും സി കെ വിജയൻ നന്ദിയും പറഞ്ഞു.

റഫീഖും ഒപിസിയും പിന്നെ കുഞ്ഞോളും എന്ന സെക്ഷനിൽ റഫീഖ് മണിയങ്ങാനം ഒ പി ചന്ദ്രൻ എന്നിവർ ക്ലാസ് കൈകാര്യം ചെയ്തു. ക്യാമ്പിൽ രൂപപ്പെടുത്തിയ ചെറുനാടകങ്ങൾ അരങ്ങേറി. 11-ാം തീയതി, തുടർച്ചയായി 8 തവണ സംസ്ഥാന സ്കൂൾ യുവജനോത്സവത്തിൽ കുട്ടികളുടെ നാടകത്തിന് സമ്മാനങ്ങൾ നേടുന്ന നാടകങ്ങളുടെ സംവിധായകൻ അരുൺപ്രിയദർശൻ പരിശീലിപ്പിക്കും

ക്യാമ്പിൽ മികവ് തെളിയിക്കുന്ന കുട്ടികളെ ഉൾപ്പെടുത്തി മെയ് മാസത്തിൽ കുട്ടികളുടെ നാടകം രംഗത്തവതരിപ്പിക്കും

Post a Comment

0 Comments