Top News

ഒന്നര മാസം മുമ്പ് വിവാഹിതയായ യുവതി കാപ്പിൽ പുഴയിൽ മരിച്ച നിലയിൽ

ഉദുമ: ഒന്നര മാസം മുമ്പ് വിവാഹിതയായ യുവതിയെ കാപ്പിൽ പുഴയിൽ മരിച്ച നിലയിൽ കാണപ്പെട്ടു. കോട്ടിക്കുളം കോടി റോഡിലെ ഓട്ടോ ഡ്രൈവർ മുഹമ്മദിൻ്റെയും സുബൈദയുടെയും മകൾ തഫ്സീന (27) ആണ് മരിച്ചത്.[www.malabarflash.com]

ബുധനാഴ്ച വൈകുന്നേരം കാപ്പിൽ പുഴയിലാണ് നാട്ടുകാർ യുവതിയെ വീണു കിടക്കുന്ന നിലയിൽ കാണപ്പെട്ടത് .ബേക്കൽ പോലീസ് എത്തി കാസർകോട് ജനറൽ ആശുപത്രിയിൽ എത്തിക്കുമ്പോഴെക്കും മരണപ്പെട്ടിരുന്നു. മൃതദേഹം മോർച്ചറിയി ലേക്ക് മാറ്റി.

കഴിഞ്ഞ ഒന്നര മാസം മുമ്പായിരുന്നു മൗവ്വലിലെ സമീറുമായി തഫ്സീനയുടെ വിവാഹം

സഹോദരങ്ങൾ: തൻസീർ, മുഹാദ്, താഹിറ, തസ് രിയ, തസ് ലിയ

Post a Comment

Previous Post Next Post