Top News

പീഡനത്തിന് ഇരയായ യുവതി ഗര്‍ഭിണിയായി; മൂന്നുപേര്‍ക്കെതിരെ ബലാല്‍സംഗത്തിനു കേസ്

ഉദുമ: മൂന്നുപേരുടെ ലൈംഗിക അതിക്രമത്തിനു ഇരയായ യുവതി ഒന്‍പതു മാസം ഗര്‍ഭിണി. സംഭവത്തില്‍ മൂന്നുപേര്‍ക്കെതിരെ മേല്‍പറമ്പ് പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. പുരുഷു, ബദ്റുദ്ദീന്‍, രാഘവന്‍ എന്നിവര്‍ക്കെതിരെയാണ് കേസ്. ഇവരെ കണ്ടെത്താനുള്ള അന്വേഷണം ആരംഭിച്ചതായി പോലീസ് പറഞ്ഞു.[www.malabarflash.com]


വിവാഹിതയാണെങ്കിലും വീട്ടില്‍ തനിച്ച് താമസിക്കുന്ന മേല്‍പറമ്പ് പോലീസ് സ്റ്റേഷന്‍ പരിധിയിലെ 30 കാരിയാണ് പരാതിക്കാരി. ഒന്‍പതു മാസം ഗര്‍ഭിണിയായിട്ടും ആരും അറിഞ്ഞിരുന്നില്ല.

ഇതിനിടയില്‍ കുടുംബശ്രീ പ്രവര്‍ത്തകരുടെ ശ്രദ്ധയില്‍ യുവതി ഗര്‍ഭിണിയാണെന്ന കാര്യം ശ്രദ്ധയില്‍പ്പെടുകയായിരുന്നു. തുടര്‍ന്ന് മേല്‍പറമ്പ് പോലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി. മൂന്നുപേരാണ് തന്റെ ഗര്‍ഭത്തിനു ഉത്തരവാദിയെന്നാണ് യുവതി മൊഴി നല്‍കിയത്. ആരില്‍ നിന്നാണ് ഗര്‍ഭം ധരിച്ചതെന്നു അറിയില്ലെന്നും യുവതി മൊഴി നല്‍കി. പ്രതികളെ കണ്ടെത്തണമെങ്കില്‍ വിശദമായ മൊഴിയെടുക്കേണ്ടിവരുമെന്ന് പോലീസ് പറഞ്ഞു.

Post a Comment

Previous Post Next Post