Top News

താഴെ ശ്രീബാഗിൽ എസ് പി അബ്ദുല്ല ഹാജി നിര്യാതനായി

കാസർകോട്: പൗരപ്രമുഖൻ താഴെശ്രീബാഗിലെ എസ് പി അബ്ദുല്ല ഹാജി (98) നിര്യാതനായി പരേതനായ പള്ളിക്കുഞ്ഞ്യുടെ മകനാണ്. ഭാര്യ ഖദീജ.[www.malabarflash.com]

കാസർകോട് സുന്നി സെൻറർ ജമാഅത്ത് പ്രസിഡൻറ് ജബ്ബാർ ഹാജിയുടെ പിതാവും ഐസിഎഫ് ഒമാൻ സാരഥി അബ്ദുൽ കരീം ഹാജി മായിപ്പാടിയുടെ ഭാര്യാപിതാവുമാണ്. 

മറ്റു മക്കൾ : അബ്ദുറഹ്മാൻ, സഈദ്, ഫൗസിയ, സുബൈദ, തസിരിയ, നസീമ. മറ്റു മരുമക്കൾ : ബഷീർ ചെട്ടും കുഴി, മുഹമ്മദ് മേൽപ്പറമ്പ്, അബ്ദുല്ല ചേരൂർ.

ദീർഘകാലം ശ്രീബാഗിൽ മുഹിയുദ്ദീൻ ജുമാ മസ്ജിദ് താഴെ ശ്രീബാഗിൽ ബദർ മസ്ജിദ് തുടങ്ങിയ മഹല്ലുകളുടെ ഭാരവാഹി ആയിരുന്നു. പ്രമുഖ കർഷകൻ കൂടിയാണ്. 

എസ് പി അബ്ദുല്ലഹാജിയുടെ നിര്യാണത്തിൽ കേരള മുസ്ലിം ജമാഅത്ത് ജില്ലാ പ്രസിഡൻറ് സയ്യിദ് ഹസൻ അഹദൽ തങ്ങൾ, ജനറൽ സെക്രട്ടറി പള്ളംകോട് അബ്ദുൽ ഖാദർ മദനി, എസ് വൈ എസ് ജില്ലാ പ്രസിഡൻറ് കാട്ടിപ്പാറ അബ്ദുൽ ഖാദർ സഖാഫി, മുഹിമ്മാത്ത് ജന.സെക്രട്ടറി ബി എസ് അബ്ദുല്ല കുഞ്ഞി ഫൈസി, എസ് എം എ സംസ്ഥാന സെക്രട്ടറി സുലൈമാൻ കരിവെള്ളൂർ, എസ്എസ്എഫ് സംസ്ഥാന വൈസ് പ്രസിഡൻറ് സയ്യിദ് മുനീർ അഹദൽ തങ്ങൾ അനുശോചനം രേഖപ്പെടുത്തി. മയ്യത്ത് നിസ്കരിക്കാനും പ്രത്യേകം പ്രാർത്ഥന നടത്താനും ആഹ്വാനം ചെയ്തു

Post a Comment

Previous Post Next Post