Top News

സഅദിയ അജ്‌മാൻ കമ്മറ്റിക്ക് പുതിയ നേതൃത്വം

അജ്മാന്‍: ജാമിഅ സഅദിയ അറബിയ അജ്മാന്‍ കമ്മിറ്റിയുടെ ജനറല്‍ ബോഡി യോഗം അജ്മാന്‍ സഅദിയ്യ സെന്ററില്‍ ഐസിഎഫ് നാഷണല്‍ ഡെപ്യൂട്ടി പ്രസിഡന്റ് അബ്ദുല്‍ ബസ്വീര്‍ സഖാഫി ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് മുഹമ്മദ് ശരീഫ് സഅദി അധ്യക്ഷത വഹിച്ചു.[www.malabarflash.com]


അബ്ദുല്‍ ഗഫാര്‍ സഅദി രണ്ടത്താണി ജലാലിയ റാത്തിബിനു നേതൃത്വം നല്‍കി. നാഷണല്‍ പ്രതിനിധി അമീര്‍ ഹസന്‍ കന്യപ്പാടി ജനറല്‍ ബോഡി നിയന്ത്രിച്ചു. ഐസിഎഫ് അജ്മാന്‍ സെന്‍ട്രല്‍ പ്രസിഡണ്ട് അബ്ദുല്‍ റസാഖ് ഹാറൂനി, കെസിഎഫ് സോണ്‍ പ്രസിഡണ്ട് അബുബക്കര്‍ സിദ്ദിഖ് അമാനി, മുഹമ്മദ് ശരീഫ് സഅദി, അബ്ദുല്‍ ഹമീദ് ഹാജി, അബൂ അഹ്മദ് നരിക്കോട്, അബ്ദുല്ല മൗലവി കെ പി തുടങ്ങിയവര്‍ സംബന്ധിച്ചു.

പുതിയ ഭാരവാഹികളായി അബ്ദുല്‍ നാസിര്‍ സഅദി ആറളം (പ്രസിഡണ്ട് ) ഹംസ പഴയ കടപ്പുറം (ജനറല്‍ സെക്രട്ടറി ) അബ്ദുല്‍ ഹമീദ് ഹാജി മുട്ടതൊടി (ഫിനാന്‍സ് സെക്രട്ടറി) എന്നിവരെ തെരഞ്ഞെടുത്തു.

വിവിധ ഉപ വിഭാഗങ്ങള്‍ സപ്പോര്‍ട്ടീവ് പ്രസിഡണ്ട് മുജീബ് സഅദി, സപ്പോര്‍ട്ടീവ് സെക്രട്ടറി താജുദ്ധീന്‍ ഉള്ളാള്‍, പി ആര്‍ പ്രസിഡണ്ട് മുഈനുദ്ധീന്‍ എടയന്നൂര്‍, പി ആര്‍ സെക്രട്ടറി ഖാദിര്‍ കൊടിപടി, അഡ്മിന്‍ പ്രസിഡണ്ട് മുഹമ്മദ് ശരീഫ് പഴയ കടപ്പുറം, അഡ്മിന്‍ സെക്രട്ടറി അബ്ദുല്‍ ജബ്ബാര്‍, എഡ്യൂക്കേഷന്‍ പ്രസിഡണ്ട് മുഹമ്മദ് ശരീഫ് സഅദി, എഡ്യൂക്കേഷന്‍ സെക്രട്ടറി ഫൈസല്‍ പുളിക്കതൊടി, അലുംനി പ്രസിഡണ്ട് അബ്ദുല്‍ കാദര്‍ സഅദി, അലുംനി സെക്രട്ടറി ശിഹാബ് മട്ടന്നൂര്‍, അഡിഷണല്‍ സെക്രട്ടറിയേറ്റ് അംഗങ്ങളായി അബ്ദുല്‍ ബസ്വീര്‍ സഖാഫി, അബ്ദുല്‍ റസാഖ് ഹാറൂനി, അബ്ദുല്ല മൗലവി കെപി, അബ്ദുല്‍ അസീസ് സഅദി കുമ്പള, ശാഫി സഖാഫി കൊടഗ്, അഷ്റഫ് ടികെസി, കമാല്‍ ചേലേരി, അബ്ദുല്ല പികെകെ, നാസര്‍ സി. പി, ഹകീം കുഞ്ഞാടി, കാസിം ചിപ്പാര്‍, സ്വാലിഹ് സുഹ്‌രി, നിസാര്‍ ചെട്ടിപ്പടി, ഷബീര്‍ സിബിവ, ലബീബ് എന്നിവരെയും തെരഞ്ഞെടുത്തു. നാസിര്‍ സഅദി ആറളം സ്വാഗതവും ഹംസ പഴയ കടപ്പുറം നന്ദിയു പറഞ്ഞു.

Post a Comment

Previous Post Next Post