Top News

യുഎഇ പ്രസിഡന്‍റിനൊപ്പം പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഗംഭീര റോഡ്ഷോ അഹമ്മദാബാദിൽ

അഹമ്മദാബാദ്: അഹമ്മദാബാദില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കൊപ്പം റോഡ് ഷോയില്‍ പങ്കെടുത്ത് യുഎഇ പ്രസിഡന്‍റ് ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്‍. പത്താമത് വൈബ്രന്റ് ഗുജറാത്ത് ഗ്ലോബൽ സമ്മിറ്റിന്റെ മുഖ്യാതിഥിയായി പങ്കെടുക്കാനാണ് ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ഇന്ത്യയിലെത്തിയത്.[www.malabarflash.com]

അഹമ്മദാബാദ് വിമാനത്താവളത്തിലെത്തിയ യുഎഇ പ്രസിഡന്‍റിന് പ്രധാനമന്ത്രി മോദിയും വിദേശകാര്യ മന്ത്രി എസ്. ജയശങ്കറുമടങ്ങുന്ന സംഘം ഊഷ്മളമായ വരവേല്‍പ്പാണ് നല്‍കിയത്. തുടര്‍ന്ന് ഇരുവരും ചേര്‍ന്ന് അഹമ്മദാബാദില്‍ നിന്ന് ഗാന്ധിനഗറിലേക്ക് മൂന്ന് കിലോമീറ്ററോളം നടന്ന റോഡ് ഷോയില്‍ പങ്കെടുത്തു.
“സൗഹൃദത്തിന്റെ ശക്തമായ ബന്ധങ്ങൾ വീണ്ടും ഉറപ്പിക്കുന്നു!” എന്ന തലക്കെട്ടോടെയാണ് യുഎഇ പ്രസിഡന്‍റിന്‌‍ നല്‍കിയ സ്വീകരണത്തിന്‍റെ ചിത്രങ്ങള്‍ കേന്ദ്ര വിദേശകാര്യമന്ത്രാലയം പങ്കുവെച്ചത്.

ബുധനാഴ്ച ഗാന്ധിനഗറിലെ മഹാത്മാ മന്ദിർ കൺവെൻഷൻ സെന്ററിൽ വൈബ്രന്റ് ഗുജറാത്ത് ഗ്ലോബൽ സമ്മിറ്റിന്റെ (വിജിജിഎസ്) പത്താം പതിപ്പ് പ്രധാനമന്ത്രി മോദി ഉദ്ഘാടനം ചെയ്യും. ബുധനാഴ്ച ഉച്ചകോടി ഉദ്ഘാടനം ചെയ്ത ശേഷം, പ്രമുഖ ആഗോള കോർപ്പറേഷനുകളുടെ സിഇഒമാരുമായി മോദി കൂടിക്കാഴ്ച നടത്തും, തുടർന്ന് ഗിഫ്റ്റ് സിറ്റിയിലേക്ക് പോകും. 
ഏകദേശം വൈകുന്നേരം 5:15 ന്, ഗ്ലോബൽ ഫിൻ‌ടെക് ലീഡർഷിപ്പ് ഫോറത്തിൽ സ്വാധീനമുള്ള ബിസിനസ്സ് നേതാക്കളുമായി അദ്ദേഹം സംവദിക്കും.ജനുവരി 10 മുതൽ 12 വരെ ഗാന്ധിനഗറിലാണ് വൈബ്രന്റ് ഗുജറാത്ത് ഗ്ലോബൽ സമ്മിറ്റിന്റെ പത്താം പതിപ്പ് നടക്കുന്നത്.

Post a Comment

Previous Post Next Post