Top News

ജാമിഅഃത്തുല്‍ ഹിന്ദ് മഹര്‍ജാന്‍ ഫെസ്റ്റിന് തുടക്കം

കാസറകോട്: ജാമിഅഃത്തുല്‍ ഹിന്ദ് കാസറകോട് ജില്ലാ ദാഇറയുടെ മഹര്‍ജാന്‍ ഫെസ്റ്റിന് ദേളി സഅദിയ്യയില്‍ തുടക്കം കെ പി അബൂബക്കര്‍ മുസ്ലിയാര്‍ പട്ടുവം ഉദ്ഘാടനം ചെയ്തു. സയ്യിദ് ഹിബത്തുള്ള അഹ്‌സനി പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കി,സ്വാദിഖ് അഹ്‌സനി ഉസ്താദ് അധ്യക്ഷത വഹിച്ചു, .[www.malabarflash.com]


കേന്ദ്ര മുശാവറ അംഗം മുഹമ്മദലി സഖാഫി തൃക്കരിപ്പൂര്‍ കീനോട്ട് അവതരിപ്പിച്ചു. ബി എസ് അബ്ദുല്ല കുഞ്ഞി ഫൈസി, അബ്ദുല്‍ ഖാദിര്‍ സഖാഫി കാട്ടിപ്പാറ, സയ്യിദ് ജഅ്ഫര്‍ തങ്ങള്‍ മാണിക്കോത്ത്, അബ്ദുല്‍ ഖാദിര്‍ സഅദി കൊല്ലമ്പാടി, അബ്ദുല്‍ ഖാദിര്‍ സഖാഫി മൊഗ്രാല്‍, ഇസ്മായില്‍ സഅദി പാറപ്പള്ളി, ഡോ. സ്വലാഹുദ്ദീന്‍ അയ്യൂബി, ശരീഫ് സഅദി മാവിലാടം, അബ്ദുല്ല സഅദി ചിയ്യൂര്‍, അബ്ദുല്‍ ഖാദര്‍ ഹാജി ചട്ടഞ്ചാല്‍ സംബന്ധിച്ചു.

ഹുസൈനാര്‍ അദനി കൂട്ടായി സ്വാഗതവും ജാബിര്‍ സഖാഫി ഉദുമ നന്ദിയും പറഞ്ഞു.

Post a Comment

Previous Post Next Post