NEWS UPDATE

6/recent/ticker-posts

കാറ്റാടിത്തണലിൽ പാട്ടും പറച്ചിലും പരീക്ഷണങ്ങളുമായി കുട്ടിക്കൂട്ടം

നീലേശ്വരം: വിനോദത്തിൻ്റെയും വിജ്ഞാനത്തിൻ്റെയും ഒരു പകലനുഭവം പങ്കിടാൻ നഗരത്തിലെ വിവിധ വാർഡുകളിൽ നിന്നെത്തിയ കുട്ടികൾ അഴിത്തല കടപ്പുറത്തെ കാറ്റാടിത്തണലിൽ ഒത്തുകൂടി.നീലേശ്വരം നഗരസഭയുടെ വാർഷിക പദ്ധതിയുടെ ഭാഗമായി കുടുംബശ്രീ ബാലസഭാ പ്രവർത്തകർക്കായി കാറ്റാടിത്തണലത്ത് എന്ന പേരിൽ സംഘടിപ്പിച്ച ഏകദിന ക്യാമ്പ് നഗരസഭാ ചെയർപേഴ്സൺ ടി.വി ശാന്ത ഉദ്ഘാടനം ചെയ്തു.[www.malabarflash.com]


സി. ഡി. എസ്. ചെയർ പേഴ്സൺ പി.എം സന്ധ്യ സ്വാഗതം പറഞ്ഞു. ക്ഷേമകാര്യസ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഷംസുദ്ദീൻ അറിഞ്ചിറ അധ്യക്ഷത വഹിച്ചു. 

വൈസ് ചെയർ മാൻ പി.പി മുഹമ്മദ് റാഫി, കൗൺസിലർമാരായ പി.കെ. ലത, ഇ. ഷജീർ, റഫീഖ് കോട്ടപ്പുറം, കെ. മോഹനൻ, അൻവർ സാദിഖ്, കെ.വി. ശശികുമാർ, നഗരസഭാ സെക്രട്ടറി മനോജ് കുമാർ കെ, പൊലീസ് സർക്കിൾ ഇൻസ്പെക്ടർ അനിൽകുമാർ, സി.ഡി. എസ് വൈസ് ചെയർപേഴ്സൺ എം. ശാന്ത, സി. ഡി. എസ് മെംബർ ബിന്ദു വൽസൻ എന്നിവർ സംസാരിച്ചു. സി.ഡി. എസ് മെംബർ സെക്രട്ടറി സി. പ്രകാശ് നന്ദി പറഞ്ഞു.

അഭിറാം നടുവിലും വിജിത്ത് പണിക്കരും ചേർന്നവതരിപ്പിച്ച പാട്ടും പറച്ചിലും, പി വി പ്രസാദ് അവതരിപ്പിച്ച ശാസ്ത്ര വിസ്മയങ്ങൾ എന്നീ പരിപാടികൾ കുട്ടികൾക്ക് ആഹ്ലാദാനുഭവങ്ങളും അറിവും കൗതുകവും പകർന്നു. തുടർന്ന് തീരദേശ പൊലീസ് സ്റ്റേഷൻ സന്ദർശിച്ച കുട്ടികൾക്ക് പൊലീസ് ഉദ്യോഗസ്ഥർ ക്ലാസെടുത്തു. വൈകീട്ട് അഴിത്തല ബീച്ചിലും പുലിമുട്ടിലും സമയം ചെലവഴിച്ച ശേഷമാണ് കുട്ടികൾ മടങ്ങിയത്.
ബാലസഭാ രക്ഷാധികാരികളും സിഡിഎസ് അംഗങ്ങളും ക്യാമ്പിൽ പങ്കെടുത്തു.

Post a Comment

0 Comments