Top News

കാസർകോട് ഡി.സി സി ജനറൽ സെക്രട്ടറി വിനോദ് കുമാർ പള്ളയിൽ വീട് കുഴഞ്ഞുവീണ് മരിച്ചു

കാഞ്ഞങ്ങാട്: കാസർകോട് ഡി.സി സി ജനറൽ സെക്രട്ടറി വിനോദ് കുമാർ പള്ളയിൽ വീട്(45) വീട്ടിൽ കുഴഞ്ഞുവീണ് മരിച്ചു. ഇന്ന് പുലർച്ചെ വീട്ടിൽവെച്ചാണ് കുഴഞ്ഞുവീണത്. ഉടൻ മാവുങ്കാലിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.[www.malabarflash.com]


കോൺഗ്രസ് വിദ്യാർത്ഥി പ്രസ്ഥാനമായ കേരള വിദ്യാർഥി യൂണിയനിലൂടെ കടന്നു വന്ന നേതാവ്. തൻ്റെ കലാലയ കാലഘട്ടം നെഹ്റു കോളേജ് യൂണിയൻ കൗസിലർ (കാലിക്കറ്റ് യൂണിവേഴ്സിറ്റി), കെ എസ് യു ജില്ലാ വൈസ് പ്രസിഡൻറ് ഇടക്കാലത്

കെ.എസ്.യു ജില്ല പ്രസിഡന്റ്, യൂത്ത് കോൺഗ്രസ് ജില്ല പ്രസിഡൻറ്, പുല്ലൂർ സഹകരണ ബാങ്ക് പ്രസിഡൻറ്, പുല്ലൂർ - പെരിയ പഞ്ചായത്ത് സ്റ്റാൻഡിങ് അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. നിലവിൽ ഡി.സി.സി ജനറൽ സെക്രട്ടറിയും ജില്ല ആശുപത്രി വികസന സമിതി അംഗവും മലബാർ ദേവസ്വം സ്റ്റാഫ്‌ യൂണിയൻ (ഐ.എൻ.ടി.യു.സി) ജില്ല പ്രസിഡന്റുമാണ്. 

പുല്ലൂർ വടക്കന്മാരൻ വീട് ഇ.പി. കുഞ്ഞികണ്ണൻ നമ്പ്യാരുടെയും ജാനകികുട്ടി അമ്മയുടെയും മകനാണ്. അവിവാഹിതനാണ്. സഹോദരങ്ങൾ: പി.വി. മനോജ്‌ (കർണ്ണാടക ബാങ്ക് മാനേജർ മംഗലാപുരം), പി.വി. ലീന (ദുബായ്).

Post a Comment

Previous Post Next Post