കാഞ്ഞങ്ങാട്: സൗഹൃദം നടിച്ച് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ യുവാവിനെ പോക്സോ കേസിൽ പൊലീസ് അറസ്റ്റ് ചെയ്തു. കോളിച്ചാൽ കൊളപ്രം സ്വദേശിയായ 18 കാരനാണ് പിടിയിലായത്. രാജപുരം എസ്.ഐ കെ. മുരളീധരനാണ് യുവാവിനെ കസ്റ്റഡിയിലെടുത്തത്.[www.malabarflash.com]
ബേഡകം സ്റ്റേഷൻ പരിധിയിലെ 17 കാരിയാണ് പീഡനത്തിനിരയായത്. ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ബന്ധുക്കൾ പെൺകുട്ടിയെ ആശുപത്രിയിലെത്തിച്ചപ്പോഴാണ് ഗർഭിണിയാണെന്ന് മനസ്സിലായത്. ഇതോടെ മാതാവ് പെൺകുട്ടിയെ പ്രതിയുടെ വീട്ടിൽ കൊണ്ടാക്കി. സംഭവം നാട്ടുകാരുടെ ശ്രദ്ധയിൽപെട്ടതോടെ വിവരം പോലീസിലുമെത്തി. രാജപുരം സ്റ്റേഷൻ പരിധിയിൽ വെച്ചായിരുന്നു പീഡനം. പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ പോലീസ് പോക്സോ നിയമപ്രകാരം കേസെടുത്ത് പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
പീഡനം നടന്ന സമയത്ത് പ്രതിക്ക് 18 വയസ്സ് പൂർത്തിയായിട്ടുണ്ടോയെന്ന് പരിശോധിക്കുകയാണ് പോലീസ്. പെൺകുട്ടിയെ പരിശോധിച്ച് ഡോക്ടറുടെ റിപ്പോർട്ട് തേടും. പ്രതിയെ ഹോസ്ദുർഗ് കോടതിയിൽ ഹാജരാക്കും. പോക്സോ, പീഡനം വകുപ്പുകൾ ചുമത്തിയാണ് കേസ്.
0 Comments