പാലക്കുന്ന്: വായനയുടെ പുതുവസന്തമൊരുക്കി വായനയിലും എഴുത്തിലും നവമുകുളങ്ങളെ കണ്ടെത്താൻ ബഡ്‌ഡിംഗ് റൈറ്റേഴ്‌സ് പദ്ധതിയുമായി പൊതുവിദ്യാഭ്യാസ വകുപ്പും സമഗ്ര ശിക്ഷാ കേരളവും. വിദ്യാരംഗം കലാസാഹിത്യ വേദിയുട സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്.[www.malabarflash.com]
വായനക്കൂട്ടം, എഴുത്തുകൂട്ടം, ലൈബ്രറി ശാക്ത, എഴുത്തുകാരുമായുള്ള അഭിമുഖം, സാഹിത്യകൃതിയിലുള്ള പശ്ചാത്തല സന്ദർശനം, ചലച്ചിത്ര ആവിഷ്കാര പ്രദർശനം തുടങ്ങി ഒട്ടനവധി പ്രവർത്തനങ്ങൾ വിദ്യാലയങ്ങളിൽ നടക്കും. പദ്ധതിയുടെ ഭാഗമായി ബേക്കൽ ബിആർസി പരിധിയിലെ അധ്യാപകർക്കായി ശിൽപശാല സംഘടിപ്പിച്ചു.

ചെറുവത്തൂർ ഉപജില്ലാ ഓഫീസർ രമേശൻ പുന്നത്തിരിയൻ ഉദ്ഘാടനം ചെയ്തു. ബേക്കൽ ബിപിസി കെ എം ദിലീപ് കുമാർ അധ്യക്ഷനായി. സനിൽ കുമാർ വെള്ളുവ സ്വാഗതവും പത്മരാജ് നന്ദിയും പറഞ്ഞു.
Post a Comment