Top News

തിരുവനന്തപുരം മെഡിക്കൽ കോളജിലെ യുവ ഡോക്ടർ മരിച്ച നിലയിൽ

തിരുവനന്തപുരം: യുവ ഡോക്ടര്‍ തിരുവനന്തപുരത്ത് ഫ്ലാറ്റില്‍ മരിച്ച നിലയില്‍. അബോധാവസ്ഥയില്‍ കണ്ടെത്തിയ ഡോ. ഷഹാനയാണ് മരിച്ചത്.[www.malabarflash.com]

തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ സർജറി വിഭാഗം പിജി വിദ്യാര്‍ത്ഥിനിയാണ് ഡോ. ഷഹാന. അബോധാവസ്ഥയില്‍ കണ്ടെത്തിയ ഷഹാനയെ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനമെന്ന് പൊലീസ് അറിയിച്ചു. ഒരു കുറിപ്പ് മുറിയില്‍ നിന്നും പോലീസ് കണ്ടെത്തി. മെഡിക്കല്‍ കോളജ് പോലീസ് അന്വേഷണം തുടങ്ങി.

Post a Comment

Previous Post Next Post