മലപ്പുറം: പോലീസ് രഹസ്യങ്ങൾ ചോർത്തുന്നതുൾപ്പെടെ സ്വർണക്കടത്തുകാരുമായി അടുത്തബന്ധമുണ്ടെന്ന കണ്ടെത്തലിനെത്തുടർന്ന് എസ്.ഐയ്ക്ക് സസ്പെൻഷൻ. പെരുമ്പടപ്പ് സബ് ഇൻസ്‌പെക്ടർ എൻ. ശ്രീജിത്തിനെയാണ് സർവീസിൽ നിന്ന് സസ്‌പെൻഡ് ചെയ്‌തത്. മലപ്പുറം എസ്.പിയുടെ അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തൃശ്ശൂർ റേഞ്ച് ഡി.ഐ.ജി. അജിതാ ബീഗമാണ് നടപടി സ്വീകരിച്ചത്.[www.malabarflash.com]
കരിപ്പൂർവഴി സ്വർണക്കടത്ത് നടത്തുന്ന സംഘങ്ങളുമായി അടുത്തബന്ധം പുലർത്തിയിരുന്ന ശ്രീജിത്തിന് ഈ സംഘങ്ങളുമായി സാമ്പത്തിക ഇടപാടുകളുണ്ടായിരുന്നതായും പോലീസിന്റെ രഹസ്യനീക്കങ്ങൾ സംഘങ്ങൾക്ക് കൈമാറിയിരുന്നതായും എസ്.പിയുടെ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.
നേരത്തെ താനൂർ, തേഞ്ഞിപ്പലം സ്റ്റേഷനുകളിൽ സബ് ഇൻസ്‌പെക്ടറായിരിക്കുമ്പോഴാണ് നടപടിക്കിടയാക്കിയ സംഭവം. ഒന്നരമാസം മുമ്പാണ് ശ്രീജിത്ത് പെരുമ്പടപ്പ് സബ് ഇൻസ്‌പെക്ടറായെത്തിയത്.

Post a Comment