Top News

സംവിധായകൻ മേജർ രവിയും മുൻ ഡിസിസി ജനറൽ സെക്രട്ടറി സി.രഘുനാഥും ബിജെപിയിൽ

ന്യൂഡൽഹി: ചലച്ചിത്ര സംവിധായകനും നടനുമായ മേജർ രവി ബിജെപി ൽ ചേർന്നു. കോൺഗ്രസ് നേതാവും ഡിസിസി ജനറൽ സെക്രട്ടറിയുമായിരുന്ന സി.രഘുനാഥും അദ്ദേഹത്തിനൊപ്പം ബിജെപിയിലെത്തി. ഇരുവരും ഡൽഹിയിൽ പാർട്ടി ദേശീയ അധ്യക്ഷൻ ജെ.പി.നഡ്ഡയെ സന്ദർശിച്ചു. രണ്ടു പേർക്കും നഡ്ഡ ആശംസകൾ നേർന്നു. സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രനും കൂടെയുണ്ടായിരുന്നു.[www.malabarflash.com]

നിരവധി പ്രമുഖ വ്യക്തികൾ വരും ദിവസങ്ങളിൽ പാർട്ടിയിൽ ചേരാൻ സന്നദ്ധരാവുമെന്ന് ഇവർ അറിയിച്ചു. കുരുക്ഷേത്ര, കീർത്തിചക്ര, കർമയോദ്ധ, കാണ്ഡഹാർ തുടങ്ങിയ ചിത്രങ്ങൾ സംവിധാനം ചെയ്യുകയും നിരവധി സിനിമകളിൽ അഭിനയിക്കുകയും ചെയ്തിട്ടുണ്ട് മേജർ രവി.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ധർമടം മണ്ഡലത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ മത്സരിച്ച യുഡിഎഫ് സ്ഥാനാർഥിയാണ് സി.രഘുനാഥ്. കോൺഗ്രസ് വിടുന്നതായി വ്യക്തമാക്കി ഈ മാസമാദ്യം രഘുനാഥ് ഫെയ്സ്ബുക്ക് പോസ്റ്റ് ഇട്ടിരുന്നു.

കോൺഗ്രസിന് വേട്ടക്കാരന്റെ മനസ്സാണെന്നും പാർട്ടിയുടെ ജനിതക ഘടന മാറിപ്പോയെന്നും രഘുനാഥ് ആക്ഷേപിച്ചു. കെപിസിസി അധ്യക്ഷൻ കെ.സുധാകരന്റെ അടുത്ത അനുയായി ആയിരുന്ന രഘുനാഥ് അഞ്ച് പതിറ്റാണ്ടു നീണ്ട കോൺ​ഗ്രസ് ബന്ധം അവസാനിപ്പിച്ചാണ് ബിജെപിയിലേക്ക് ചേക്കേറുന്നത്.

Post a Comment

Previous Post Next Post