തിരുവനന്തപുരം: മോഷ്ടാക്കളിൽ നിന്ന് സ്കൂളിന് സുരക്ഷ ഒരുക്കാൻ നിയോഗിച്ച നൈറ്റ് വാച്ച്മാൻ മോഷണത്തിന് അറസ്റ്റില്‍. തിരുവനന്തപുരം നെടുമങ്ങാട് മഞ്ച ടെക്നിക്കൽ സ്കൂളിലാണ് സംഭവം. നൈറ്റ് വാച്ച്മാൻ കായംകുളം പത്തിയൂർ എരുവ അരിവന്നുർ കുറ്റിയൂർ സുനിലിനെ (32) ആണ് പോലീസ് അറസ്റ്റ് ചെയ്തത്.[www.malabarflash.com]
സ്കൂൾ സൂപ്രണ്ടിന്റെ ഓഫീസിൽ സൂക്ഷിച്ചിരുന്ന 13 മൊബൈൽ ഫോണുകൾ, 2 ടാബുകൾ, വർക്ക് ഷോപ്പിൽ ഉണ്ടായിരുന്ന സോഡിയം വേപ്പർ ലാംബ്, 50 കിലോ വരുന്ന ആക്രി സാധനങ്ങൾ എന്നിവ ഉൾപ്പെടെ 1.62 ലക്ഷം രൂപയുടെ സാധനങ്ങളാണ് ഇയാള്‍ മോഷ്ടിച്ചതെന്ന് പോലീസ് പറഞ്ഞു.
0 Comments