Top News

ദമ്പതികൾ വെട്ടേറ്റുമരിച്ചു; മകനായി പോലീസ് തിരച്ചിൽ

ഇടുക്കി: തൊടുപുഴ മൂലമറ്റത്ത് ദമ്പതികൾ വെട്ടേറ്റു മരിച്ചു. ചേറാടി സ്വദേശി കീരിയാനിക്കൽ കുമാരനും ഭാര്യ തങ്കമണിയുമാണ് മരിച്ചത്. ഇവരുടെ മകൻ അജേഷിന് വേണ്ടി പോലീസ് തിരച്ചിലാരംഭിച്ചു. ചേറാടി സ്വദേശി കീരിയാനിക്കൽ കുമാരനെ ബുധനാഴ്ച രാവിലെ പത്തരയോടെയാണ് വീടിനുള്ളിൽ വെട്ടേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്.[www.malabarflash.com]


സമീപത്തെ കട്ടിലിനടിയിൽ ഭാര്യ തങ്കമണിയെയും ഗുരുതര പരുക്കുകളോടെ കണ്ടെത്തി. കുമാരന്റെ സഹോദരി വിവരം അറിയിച്ചതിനെ തുടർന്ന് കാഞ്ഞാർ പോലീസ് സ്ഥലത്തെത്തി.

തങ്കമണിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് മരിക്കുകയായിരുന്നു. കുമളിയിൽ താമസിക്കുന്ന മകൻ അജേഷ് ചൊവ്വാഴ്ച  രാത്രി ഇരുവർക്കുമൊപ്പമുണ്ടായിരുന്നു.
കുടുംബവഴക്കിനെ തുടർന്ന് അജേഷ് വെട്ടിയതാണെന്നാണ് പ്രാഥമിക നിഗമനം. കുമാരന്റെയും തങ്കമണിയുടെയും മൃതദേഹം പോസ്റ്റുമാർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ട് നൽകും

Post a Comment

Previous Post Next Post