Top News

അധിനിവേശ സസ്യങ്ങളുടെ വ്യാപനം തനത് സസ്യങ്ങളുടെ വളർച്ചയെ ബാധിക്കുന്നുവെന്ന് പാരമ്പര്യ വൈദ്യന്മാരുടെ സംഘടന

പാലക്കുന്ന്: അധിനിവേശ സസ്യങ്ങളുടെ വ്യാപനം തനത് സസ്യങ്ങളുടെ വളർച്ചയെ കാര്യമായി ബാധിക്കുന്നുണ്ടെന്നും അത് നിയന്ത്രിക്കാൻ ഫോറസ്റ്റ് അധികൃതർ സത്വര നടപടികൾ കൈകൊള്ളണമെന്നും കേരള ആയുർവേദ പാരമ്പര്യ വൈദ്യ ഫെഡറേഷൻ ജില്ലാ കമ്മിറ്റിയും പൈതൃകം പാരമ്പര്യ നാട്ടുവൈദ്യ സ്വയം സഹായ സംഘവും ചേർന്നുള്ള പൊതുയോഗം ആവശ്യപ്പെട്ടു.[www.malabarflash.com]

 സംസ്ഥാന സെക്രട്ടറി പി. കെ. ചന്ദ്രൻ വൈദ്യർ ഉദ്ഘാടനം ചെയ്തു. ഉദയമംഗലത്ത്‌ ചേർന്ന യോഗത്തിൽ ജില്ല ജനറൽ സെക്രട്ടറി കെ. വി. കൃഷ്ണപ്രസാദ് വൈദ്യർ അധ്യക്ഷനായി. എൻ. കെ. പി. ഇബ്രാഹിം ഗുരുക്കൾ, സുഭദ്ര മുന്നാട്, വി. തമ്പാൻ ചീമേനി, പി. കെ. ജനാർദ്ദനൻ, കെ. മുഹമ്മദലി, സനാ വത്സലൻ ചിറ്റാരിക്കാൽ എന്നിവർ പ്രസംഗിച്ചു. 

പാരമ്പര്യ വൈദ്യനും മുൻ എം.എൽ.എ യുമായ കെ. കുഞ്ഞിരാമന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി.

Post a Comment

Previous Post Next Post