Top News

പ്രഖ്യാപന സമ്മേളനം: സമസ്ത മേഖലാ സന്ദേശ യാത്രകൾക്ക് ആവേശ തുടക്കം, എങ്ങും സ്വീകരണം

കാസർകോട്: ഈ മാസം 30ന് ചട്ടഞ്ചാൽ മാലിക് ദീനാർ നഗറിൽ നടക്കുന്ന സമസ്ത നൂറാം വാർഷിക പ്രഖ്യാപന സമ്മേളന ഭാഗമായി സ്വാഗത സംഘം സംഘടിപ്പിച്ച രണ്ട് സന്ദേശ യാത്രകൾക്ക് ആവേശകരമായ തുടക്കം. സമസ്ത കേന്ദ്ര മുശാവറാംഗം മുഹമ്മദലി സഖാഫി തൃക്കരിപ്പൂർ നയിക്കുന്ന ഉത്തര മേഖലാ യാത്ര ഉദ്യാവരം മഖാം സിയാറത്തോടെ ആരംഭിച്ചു.[www.malabarflash.com]

കുഞ്ചത്തൂർ തൂമിനാടിൽ എസ് വൈ എസ് സംസ്ഥാന കമ്മിറ്റി അംഗം സയ്യിദ് ജലാലുദീൻ അൽ ബുഖാരി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് അബ്ദുൽ ഖാദിർ സഖാഫി കാട്ടിപ്പാറ അധ്യക്ഷത വഹിച്ചു. 

മൂസൽ മദനി തലക്കി, അബ്ദുൽ ഖാദിർ സഖാഫി മൊഗ്രാൽ, വൈ എം അബ്ദുൽ റഹ്മാൻ അഹ്‌സനി, ഉമറുൽ ഫാറൂഖ് മദനി മച്ചംപാടി, അബ്ദുൽ അസീസ് സഖാഫി മച്ചംപാടി, ഹസ്സൻ സഅദി, അബ്ദുൽ റഹ്മാൻ സഖാഫി പൂത്തപ്പലം, നംഷാദ് ബേക്കൂർ പ്രസംഗിച്ചു. 

സയ്യിദ് ഉമറുൽ ഫാറൂഖ് തങ്ങൾ മഖാം സിയാറത്തിന് സയ്യിദ് ഷഹീർ അൽ ബുഖാരി നേതൃത്വം നൽകി. 

പൊയ്യത്തബയലിൽ അബ്ദുൽ മജീദ് ഫൈസി ഉദ്ഘാടനം  ചെയ്തു. പ്രഥമ ദിവസം ഹൊസങ്കടി, കടമ്പാർ, പൊയ്യത്തബയൽ, ബാക്രബയൽ, മജീർ പള്ള, മിയാപദവ്, മണ്ണംകുഴി, പൈവളിഗെ തുടങ്ങിയ സ്ഥലങ്ങളിൽ‌ പര്യടനം നടത്തി ബായാർ പദവിൽ സമാപിച്ചു.

കേരള മുസ്ലിം ജമാഅത്ത് ജില്ലാ പ്രസിഡന്റ് സയ്യിദ് ഹസൻ അഹദൽ തങ്ങൾ നയക്കുന്ന ദക്ഷിണ മേഖലാ സന്ദേശയാത്ര ബീരിച്ചേരി മഖാ സിയാറത്തോടെയാണ് തുടങ്ങിയത്. തൃക്കരിപ്പൂരിൽ കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന വൈസ് പ്രസിഡന്റ് ബി എസ് അബ്ദുല്ലകുഞ്ഞി ഫൈസി ഉദ്ഘാടനം ചെയ്തു. 

എ ബി അബ്ദുല്ല മാസ്റ്റർ ആധ്യക്ഷത വഹിച്ചു. സുലൈമാൻ കരിവെള്ളൂർ, യൂസുഫ് മദനി ചെറുവത്തൂർ, അബ്ദുൽ കരീം ദർബാർകട്ട, മൂസ സഖാഫി കളത്തൂർ, അബ്ദുൽ ജലീൽ സഖാഫി, വി സി അബ്ദുല്ല സഅദി, സിദ്ധീഖ് സഖാഫി ബായാർ, അബ്ദുൽ റഷീദ് സഅദി പൂങ്ങോട്, ജാബിർ സഖാഫി, ശകീർ മാസ്റ്റർ പെട്ടിക്കുണ്ട്, എം ടി പി ഇസ്മായീൽ സഅദി, സിദ്ധീഖ് പൂത്തപ്പലം തുടങ്ങിയവർ വിവിധ കേന്ദ്രങ്ങളിൽ പ്രസംഗിച്ചു. 

പടന്ന, മാവിലാടം, ചെറുവത്തൂർ, നീലേശ്വരം, ബങ്കളം, ചീമേനി, കുന്നുംകൈ എന്നീ കേന്ദ്രങ്ങളിലെ സ്വീകരണ ശേഷം പരപ്പയിൽ ൽ സമാപിച്ചു.
രണ്ട് യാത്രകളും ബുധനാഴ്ച ഉളിയത്തടുക്കയിൽ സമാപിക്കും. 

ഇന്ന് (ചൊവ്വ) രാവിലെ 10 മണിക്ക് ദക്ഷിണ മേഖല പാണത്തൂരിൽ നിന്നും പ്രയാണം തുടങ്ങി പൂച്ചക്കാട്ട് സമാപിക്കും. ഉത്തര മേഖല പെർമുദയിൽ നിന്നും ആരംഭിച്ചു നെല്ലിക്കുന്നിൽ സമാപിക്കും.

Post a Comment

Previous Post Next Post