Top News

വെറുപ്പിൻ്റെ രാഷ്ട്രീയത്തെ കരുതിയിരിക്കണമെന്ന ആഹ്വാനവുമായി സൗഹൃദ വേദി സംഗമം

ഉദുമ: സമൂഹത്തിൽ സ്വാധീ നമുറപ്പിക്കാൻ ശ്രമിക്കുന്ന വെറുപ്പിൻ്റെ രാഷ്ട്രീയത്തെ കരുതിയിരിക്കണമെന്ന് ഉദുമയിൽ ചേർന്ന ദേശീയ മാനവ സൗഹൃദവേദി ജില്ലാ നേതൃസംഗമം ആഹ്വാനം ചെയ്തു.[www.malabarflash.com]


നാടിൻ്റെ ബഹുസ്വര സംസ് കാരവും മനുഷ്യർക്കിടയി ലെ സൗഹൃദാന്തരീക്ഷവും സംരക്ഷിക്കുവാൻ ജാഗ്രത പുലർത്തണം. രാഷ്ട്രീയ മുതലെടുപ്പിനായി മത വർഗ്ഗീയതയും വിദ്വേഷ വും പടർത്തിജനങ്ങൾക്കിട യിൽ ഭിന്നിപ്പും ശത്രുതയുമു ണ്ടാക്കുന്നതിനെതിരെ ബഹുജന കൂട്ടായ്മകൾ വളർത്തിയെടുക്കാൻ യോഗം തീരുമാനിച്ചു.

വർഗീയതയും വെറുപ്പിൻ്റെ രാഷ്ട്രീയവും മതവിദ്വേഷ വും അപര വൽക്കരണവും നമ്മുടെ സമൂഹത്തിൽ ഭിന്നത സൃഷ്ടിക്കുകയാണ്. പല സ്ഥലങ്ങളിലും ഇതി ൻ്റെയെല്ലാം പേരിൽ അക്രമ ങ്ങൾ അരങ്ങേറുന്നു. മനുഷ്യരുടെ സമാധാന പൂർണ്ണമായ ജീവിതം അസാധ്യമാകുന്നു. ഈയൊരു സാഹചര്യത്തി ലാണ് ശബ്നം ഹാഷ്മി, മേധാ പട്കർ തുടങ്ങിയവ രും വിവിധ സംഘടനകളും ഒത്തു ചേർന്ന് ദേശ വ്യാപക മായ പ്രചാരണ പരിപാടിക്ക് രൂപം നൽകിയത്.

"മേരാഘർ ആകെ തോ ദേഖോ" (എൻ്റെ വീട്ടിലേക്ക് വരൂ എൻ്റെ അതിഥിയാകൂ) എന്ന സന്ദേശവുമായി പ്രശ സ്ത ചലചിത്ര സംവിധായ കനും സാഹിത്യ കാരനു മായ പ്രൊഫ.എംഎ റഹിമാൻ്റെ ഗൃഹാങ്കണത്തി ൽ ചേർന്ന സംഗമത്തിൽ  ജില്ലയിലെ ഒട്ടേറെ സാമൂഹ്യ-സാംസ്കാരി പ്രവർത്തകർ പങ്കെടുത്തു.  സംഗമം ദേശീയ മാനവ സൗഹൃദ വേദി സംഘാ ടകരിലൊരാളായ ഹരിദാസ് കൊളത്തൂർ ഉദ്ഘാടനം ചെയ്തു. ഡോ.സാഹിറ റഹ് മാൻ അധ്യക്ഷത വഹിച്ചു. രാധാകൃഷ്ണൻ പെരുമ്പള സ്വാഗതം പറഞ്ഞു.ഡോ.സി ബാലൻ, കെവി കുമാർ,ഡോ.അജയ് കുമാർ കോടോത്ത്, വിവി പ്രഭാകരൻ, ഡോ.അനിത കുമാരി സുറാബ്, എൻ സന്തോഷ്, ശരീഫ് കുരി ക്കൾ പ്രസംഗിച്ചു.

സികെ സുലൈഖ മാഹിൻ, കെകെ അബ്ദു കാവു ഗോളി, ബഷീർ അഹമ്മദ് മൊഗ്രാൽ, തോട്ടത്തിൽ മുഹമ്മദലി, കെവി മാധവൻ,രാഘവൻ ബെള്ളിപ്പാടി,അഡ്വ. വി മോഹനൻ,പികെ മുകുന്ദൻ, ഉണ്ണികൃഷ്ണൻ അണിഞ്ഞ, ടിഎ ഷാഫി, അബ്ദുല്ലക്കുഞ്ഞി ഉദുമ, ജയന്തി അശോക്, പിവി സുമതി, എം അബ്ദുല്ല ക്കുഞ്ഞി, വിജയരാജ് ഉദുമ, എൻഎ സീതിഹാജി, എൻ സുനിൽ കുമാർ, കെ രവീ ന്ദ്രൻ, ജോസഫ് ലോറൻസ് എന്നിവർ ചർച്ചയിൽ പങ്കെടുത്തു.

Post a Comment

Previous Post Next Post