Top News

ബിസിനസില്‍ കോടികള്‍ നഷ്ടമായി; രാസ ലഹരി വില്‍പ്പനക്കിറങ്ങിയ യുവതി ഉള്‍പ്പെടെ മൂന്ന് പേര്‍ പിടിയില്‍

കൊച്ചി: രാസലഹരി വില്‍പന നടത്തി വന്ന യുവതി ഉള്‍പ്പടെ മൂന്ന് പേര്‍ പിടിയില്‍. കൊച്ചി കടവന്ത്രയിലെ ഹോട്ടലില്‍നിന്നാണ് ഇവര്‍ പിടിയിലായത്. ഡിജോ ബാബു, റിജു, മൃദുല എന്നിവരാണ് അറസ്റ്റിലായത്.[www.malabarflsah.com]


ഇവരില്‍നിന്നു 19 ഗ്രാം എംഡിഎംഎ, 4.5 ഗ്രാം ഹഷീഷ് ഓയില്‍ എന്നിവ പിടികൂടി. ആഢംബര ഹോട്ടലുകള്‍ കേന്ദ്രീകരിച്ച് രാസലഹരി വില്‍പന നടത്തുന്ന സംഘമാണ് പിടിയിലായിരിക്കുന്നത്.]

രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ എറണാകുളം സൗത്ത് പോലീസ് നടത്തിയ പരിശോധനയിലാണ് പിടിയിലായത്. ഡിജോയ്ക്കും റിജുവും നേരത്തേയും ലഹരിക്കേസില്‍ പിടിയിലായിട്ടുണ്ട്. ഇരുവരും ചേര്‍ന്ന് റിക്രൂട്ട്‌മെന്റ് ഏജന്‍സി നടത്തുകയും അതില്‍ നാലര കോടിയോളം രൂപ നഷ്ടം സംഭവിക്കുകയും ചെയ്തതായി പോലീസ് പറഞ്ഞു. ഇതിനെ തുടര്‍ന്നാണ് ഇവര്‍ ലഹരിവില്‍പനയിലേക്ക് കടന്നത്.

Post a Comment

Previous Post Next Post