കുണ്ടറ: പാതിരാത്രിയോടടുത്ത് അവസാനിച്ച എച്ച്.എസ്.എസ് വിഭാഗം ഒപ്പനയിൽ വേദിയിൽ കളിക്കുകയായിരുന്ന ടീമിനെ പ്രേത്സാഹിപ്പിക്കാൻ പരിശീലിപ്പിച്ച അധ്യാപികയെ കാണാത്തതിൽ സംശയിച്ച് അന്വേഷിച്ചുനടന്ന മറ്റൊരു ടീമിന്റെ അധ്യാപകൻ കണ്ടെത്തിയത് നാണിപ്പിക്കുന്ന ആൾമാറാട്ടതന്ത്രം.[www.malabarflash.com]
മത്സരങ്ങൾ പൂർത്തിയായി ഫലം പ്രഖ്യാപിക്കാറായപ്പോഴാണ് കുട്ടികളുടെ കൂട്ടത്തിൽ വേദിയിൽ നൃത്താധ്യാപിക കളിച്ച കാര്യം വെളിച്ചത്തായത്. കരുനാഗപ്പള്ളി ഗവ. ബോയ്സ് എച്ച്.എസ്.എസ് ടീമിന്റെ ഒപ്പനസംഘത്തിലാണ് പരിശീലക കളിച്ചത്. മറ്റൊരു ടീമിന്റെ പരിശീലകൻ ഇത് മനസ്സിലാക്കി ഡി.ഡി.ഇക്ക് പരാതി നൽകി.

അന്വേഷണത്തിനൊടുവിൽ തങ്ങളുടെ തെറ്റ് സമ്മതിച്ച് സ്കൂൾ സംഘം മാപ്പപേക്ഷ എഴുതി നൽകി. പരാതി ശരിയെന്ന് തെളിഞ്ഞതോടെ ടീമിനെ മത്സരത്തിൽനിന്ന് പുറത്താക്കി. തുടർന്നാണ് ഫലം പ്രഖ്യാപിച്ചത്.
Post a Comment