Top News

പ്രവാസിയുടെ ഭാര്യയും മൂന്ന് മക്കളും കൊല്ലപ്പെട്ട കേസിൽ പ്രതി അറസ്റ്റിൽ

മംഗളൂരു: ഉഡുപ്പി ജില്ലയിൽ മൽപെ പോലീസ് സ്റ്റേഷൻ പരിധിയിൽ പ്രവാസിയുടെ ഭാര്യയും മൂന്ന് മക്കളും കൊല്ലപ്പെട്ട സംഭവത്തിലെ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. പ്രവീൺ അരുൺ ഛൗഗലെയാണ് (47) ബെലഗാവി കുഢുച്ചിയിൽ ബന്ധു വീട്ടിൽ നിന്ന് അറസ്റ്റിലായത്. മഹാരാഷ്ട്രയിലെ സാംഗ്ലി സ്വദേശിയാണ്  പ്രവീൺ.[www.malabarflash.com]


മൊബൈൽ ടവറുകൾ പിന്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. സൗദി അറേബ്യയിൽ ജോലി ചെയ്യുന്ന കെമ്മണ്ണു ഹമ്പൻകട്ടയിലെ നൂർ മുഹമ്മദിന്റെ ഭാര്യ ഹസീന (46), മക്കൾ അഫ്നാൻ (23), ഐനാസ് (21), അസീം (12) എന്നിവരാണ് ഞായറാഴ്ച രാവിലെ 8.30നും ഒമ്പതിനും ഇടയിൽ കൊല്ലപ്പെട്ടത്.

Post a Comment

Previous Post Next Post