Top News

ബി.ജെ.പിയിൽ ചേർന്ന ഇടവക വികാരിക്കെതി​രെ നടപടി

തൊടുപുഴ: ഇടുക്കി കൊന്നത്തടിയിൽ ബി.ജെ.പിയിൽ ചേർന്ന ഇടവക വികാരിക്കെതി​രെ സഭാ നടപടി. ബി.ജെ.പിയിൽ ചേർന്ന മങ്കുവ ഇടവക പള്ളിയിലെ വികാരി ഫാ. കുര്യാക്കോസ് മറ്റത്തിനെ വികാരി ചുമതലയിൽനിന്ന് നീക്കി.[www.malabarflash.com]


തിങ്കളാഴ്ചയാണ് ഫാ. കുര്യാക്കോസ് മറ്റം ബി.ജെ.പി അംഗത്വം സ്വീകരിച്ചത്. ക്രൈസ്തവർക്ക് ചേരാൻ പറ്റാത്ത പാർട്ടിയാണ് ഭാരതീയ ജനതാ പാർട്ടി എന്നു താൻ വിശ്വസിക്കന്നില്ലെന്നും ആനുകാലിക സംഭവങ്ങൾ സസൂഷ്മം വീക്ഷിച്ചതിനുശേഷമാണ് അംഗമാകാൻ തീരുമാനിച്ചതെന്നും അദ്ദേഹം പറഞ്ഞിരുന്നു.

ഇടുക്കി രൂപതയിലെ കൊന്നത്തടി പഞ്ചായത്ത് മാങ്കുവ സെന്റ് തോമസ് ദേവാലയത്തിലെ വൈദികനാണ് ഇദ്ദേഹം. ബി.ജെ.പിയിൽ ചേർന്ന ​വൈദികനെ ഇടുക്കി ജില്ലാ പ്രസിഡന്റ് കെ.എസ്. അജി ഷാൾ അണിയിച്ച് സ്വീകരിച്ചിരുന്നു.

Post a Comment

Previous Post Next Post