Top News

മണിപ്പൂരിൽ അവധിക്ക് വീട്ടിലെത്തിയ സൈനികനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി

ഇംഫാൽ: മണിപ്പൂരിൽ സൈനികനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി. കാംഗ്‌പോപി ആർമി ഡിഫൻസ് സെക്യൂരിറ്റി കോർപ്‌സ് അംഗം സെർട്ടോ തങ്‌താങ് കോം ആണ് കൊല്ലപ്പെട്ടത്. ഇംഫാൽ ഈസ്റ്റ് ജില്ലയിലെ ഖുനിംഗ്‌തെക് ഗ്രാമത്തിലാണ് സംഭവം. അവധിക്ക് വീട്ടിലെത്തിയതായിരുന്നു സൈനികൻ.[www.malabarflash.com]

ശനിയാഴ്ച രാവിലെ പത്ത് മണിയോടെ സൈനികനെ മൂന്നംഗ സംഘം തട്ടിക്കൊണ്ടുപോവുകയായിരുന്നു. വീടിന്റെ മുൻവശത്ത് ജോലി ചെയ്യവെ മൂന്ന് പേർ വീട്ടിലേക്ക് വന്നു. തോക്ക് ചൂണ്ടി ബലം പ്രയോഗിച്ച് വെള്ള വാഹനത്തിൽ കയറ്റികൊണ്ടുപോയെന്ന് സൈനികന്റെ പത്ത് വയസുളള മകൻ പൊലീസിനോട് പറഞ്ഞു.

ഖുനിംഗ്‌തെക് ഗ്രാമത്തിൽ നിന്നാണ് സൈനികന്റെ മൃതദേഹം കണ്ടെത്തിയത്. തലയ്ക്ക് വെടിയേറ്റ നിലയിലായിരുന്നു മൃതദേഹം. സെപ് സെർട്ടോ തങ്താങ് കോമിന്റെ കൊലപാതകത്തിൽ ശക്തമായി അപലപിക്കുന്നു, അദ്ദേഹത്തിൻറെ കുടുംബത്തിൻറെ ദുഃഖത്തിൽ പങ്കുചേരുന്നതായും സൈന്യം അറിയിച്ചു. കുടുംബത്തിൻറെ ആഗ്രഹപ്രകാരം അന്ത്യകർമ്മങ്ങൾ നടത്തും. സഹായിക്കാൻ ഒരു സംഘത്തെ അയച്ചിട്ടുണ്ടെന്നും സൈന്യം പറഞ്ഞു.

Post a Comment

Previous Post Next Post