Top News

വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു, ലക്ഷങ്ങൾ തട്ടി; സിനിമ-ടെലിവിഷൻ താരം ഷിയാസ് കരീമിനെതിരെ കേസ്

കാഞ്ഞങ്ങാട്: സിനിമ - ടെലിവിഷൻ താരം ഷിയാസ് കരീമിനെതിരെ പീഡന പരാതിയിൽ പോലീസ് കേസെടുത്തു. കാസർകോട് ചന്തേര പോലീസാണ് കേസെടുത്തത്. വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചുവെന്നാണ് ചന്തേര സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന 32 വയസുകാരിയുടെ പരാതി.[www.malabarflash.com]


വിവാഹ വാഗ്ദാനം നൽകി 2021 ഏപ്രിൽ മുതൽ പീഡിപ്പിക്കുന്നുവെന്ന് പരാതിയിൽ പറയുന്നു. വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ടപ്പോൾ മർദ്ദിച്ചുവെന്നും യുവതിയുടെ പരാതിയിലുണ്ട്. 

ഷിയാസ് തന്നിൽ നിന്ന് ലക്ഷങ്ങൾ തട്ടിയെടുത്തതായും യുവതി പറയുന്നു. എറണാകുളത്ത് ജോലി ചെയ്യുകയാണ് പരാതിക്കാരി. സംഭവത്തില്‍ ചന്തേര പോലീസ് യുവതിയുടെ മൊഴി രേഖപ്പെടുത്തി.

Post a Comment

Previous Post Next Post