NEWS UPDATE

6/recent/ticker-posts

മല്ലു ട്രാവലർക്കെതിരായ പീഡന പരാതി; സൗദി യുവതിയുടെ രഹസ്യ മൊഴി ഇന്നെടുക്കും

കൊച്ചി: മല്ലു ട്രാവലർ ഷക്കീർ സുബാനെതിരായ പീഡന പരാതിയിൽ സൗദി യുവതിയുടെ രഹസ്യ മൊഴി ഇന്നെടുക്കും. എറണാകുളം ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി രണ്ടിന് മുമ്പാകെയാണ് യുവതി മൊഴി നൽകുന്നത്. കൊച്ചിയിലെ ഹോട്ടൽ മുറിയിൽ വച്ച് യുവതിയെ പീഡിപ്പിച്ചെന്ന പരാതിയിൽ നേരത്തെ എറണാകുളം സെൻട്രൽ പോലീസ് ജാമ്യമില്ലാ വകുപ്പ് ചുമത്തിയിരുന്നു.[www.malabarflash.com]


യുവതി സൗദി എംബസിക്കും, മുബൈയിലെ കോൺസുലേറ്റിനും പരാതി നൽകിയതിൻ്റെ അടിസ്ഥാനത്തിൽ കേന്ദ്ര രഹസ്യാന്വേഷണ ഏജൻസികളും കേസിൻ്റെ വിവരങ്ങൾ ശേഖരിച്ച് വരികയാണ്. അതേസമയം, വിദേശത്തുള്ള ഷക്കീർ സുബാൻ പരാതി വ്യാജമാണെന്ന വാദവുമായി രംഗത്ത് വന്നു. ജാമ്യമില്ലാ വകുപ്പ് ചുമത്തിയത് കൊണ്ട് തന്നെ കേസിൽ മുൻകൂർ ജാമ്യത്തിനായി ഷക്കീർ സുബാൻ ഉടൻ കോടതിയെ സമീപിക്കും.

സെ​പ്​​റ്റം​ബ​ർ 13-നാ​ണ്​ കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. അ​ഭി​മു​ഖ​ത്തി​നെ​ന്ന്​ പ​റ​ഞ്ഞ്​ കൊ​ച്ചി​യി​ലെ സ്വ​കാ​ര്യ ഹോ​ട്ട​ലി​ൽ വി​ളി​ച്ചു​വ​രു​ത്തി​യ യു ​ട്യൂ​ബ​ർ​ പീഡിപ്പിച്ചു എ​ന്നാ​ണ്​ സൗ​ദി യു​വ​തി​യു​ടെ പ​രാ​തി.

Post a Comment

0 Comments