മക്ക: വെള്ളിയാഴ്ച ജുമുഅ നമസ്ക്കാരം നിർവഹിക്കുന്നതിനിടെ മക്ക മസ്ജിദുൽ ഹറാം ഇമാം ശൈഖ് ഡോ. മാഹിര്‍ അല്‍മുഐഖലി തളർന്നു വീണു. ജുമുഅ ഖുതുബ പൂർത്തിയാക്കി നമസ്കാരത്തിലേക്ക് പ്രവേശിച്ച് ഫാതിഹ സൂറത്ത് പാരായണം ചെയ്യുന്നതിനിടെ ഇമാം തളർന്ന് വീഴുകയായിരുന്നു.[www.malabarflash.com]
ഇതോടെ ഇദ്ദേഹത്തിന് നമസ്കാരം പൂർത്തിയാക്കാനായില്ല. ഉടൻ തന്നെ ഇമാമിന് തൊട്ടുപിറകിലായി നമസ്കരിച്ചുകൊണ്ടിരുന്ന ഹറം മതകാര്യ വിഭാഗം മേധാവി ഡോ. ശൈഖ് അബ്ദുറഹ്മാന് അല്‍സുദൈസ് നമസ്‌കാരം ഏറ്റെടുത്തു പൂര്‍ത്തിയാക്കുകയായിരുന്നു.

കുഴഞ്ഞു വീണ ശൈഖ് ഡോ. മാഹിര്‍ അല്‍മുഐഖലിയെ ഉടനെ വൈദ്യ പരിശോധനക്കായി കൊണ്ടുപോയി. അദ്ദേഹം പരിപൂര്‍ണ ആരോഗ്യവാനാണെന്ന് ഹറം വകുപ്പ് വക്താവ് പിന്നീട് അറിയിച്ചു.
Post a Comment