Top News

യുവതിയുടെ ദേഹത്ത് മുട്ടിയെന്നാരോപണം; മര്‍ദനത്തിനിടെ യുവാവ് ട്രാക്കിലേക്ക് വീണു, ദാരുണാന്ത്യം

മുംബെെ: സയൺ റെയിൽവേ സ്റ്റേഷനിൽ ട്രെയിനിനും ട്രാക്കിനും ഇടയിൽപ്പെട്ട് യുവാവിന് ദാരുണാന്ത്യം. മഹാരാഷ്ട്ര സ്റ്റേറ്റ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ ജീവനക്കാരൻ ദിനേഷ് റാത്തോഡ് (26) ആണ് മരിച്ചത്. ഞായറാഴ്ച രാത്രി 9 മണിയോടെ നടന്ന സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളാണ് പുറത്തുവന്നത്.[www.malabarflash.com]


ഒരു യുവതിയും ഒപ്പമുണ്ടായിരുന്ന ആളും മര്‍ദിക്കുന്നതിനിടെയാണ് യുവാവ് ട്രാക്കിലേക്ക് വീണതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്തു. ശീതൾ മാനെ എന്ന യുവതിയുടെ മേൽ ദിനേഷ് വന്ന് ഇടിച്ചതായാണ് ആരോപണം. തുടർന്ന് ശീതൾ തന്റെ കെെയ്യിലുണ്ടായിരുന്നു കുട വച്ച് ഇയാളെ മർദിക്കുന്നത് സിസിടിവി ദൃശ്യങ്ങളിൽ നിന്നും വ്യക്തമാണ്. പിന്നാലെ ഇവരുടെ ഭർത്താവും ഇയാളെ അടിച്ചതോടെ ദിനേഷ് ബാലൻസ് തെറ്റി ട്രാക്കിലേക്ക് വീണു.

Post a Comment

Previous Post Next Post