Top News

നീലേശ്വരം തൈക്കടപ്പുറത്ത് തിരയിൽപെട്ട മത്സ്യത്തൊഴിലാളിയും രക്ഷിക്കാനിറങ്ങിയ റെസ്ക്യു ഗാർഡും മുങ്ങിമരിച്ചു

നീലേശ്വരം: കടലിൽ വലയിട്ടു മീൻപിടിക്കുന്നതിനിടെ തിരയിൽ പെട്ട മത്സ്യത്തൊഴിലാളിയും രക്ഷിക്കാനിറങ്ങിയ സുഹൃത്തും അയൽവാസിയുമായ ഫിഷറീസ്സ്ക്യൂ റെ ഗാർഡും മുങ്ങി മരിച്ചു. നീലേശ്വരം തൈക്കടപ്പുറം ബോട്ടു ജെട്ടിക്കു സമീപത്തെ മത്സ്യത്തൊഴിലാളി പി.വി.രാജേഷ് (38), ഫിഷറീസ് റെസ്ക്യൂ ഗാർഡ് എം.സനീഷ് (34) എന്നിവരാണ് മരിച്ചത്.[www.malabarflash.com]


വൈകിട്ട് 6 മണിയോടെ തൈക്കടപ്പുറം ഹാർബറിനു സമീപമായിരുന്നു അപകടം. ജ്യേഷ്ഠ സഹോദരൻ ഉമേശനൊപ്പം മീൻ പിടിക്കുകയായിരുന്ന രാജേഷ് തിരയിൽ പെടുകയായിരുന്നു. വിവരമറിഞ്ഞതോടെ കടലിൽ ചാടിയിറങ്ങിയ സനീഷും തിരയിൽപ്പെട്ടു. രാജേഷിനെയും കൊണ്ട് തീരത്തേക്കു മടങ്ങുന്നതിനിടെ സനീഷ് കുഴഞ്ഞ് കടലിൽ പെടുകയായിരുന്നു. ഓടിക്കൂടിയ മറ്റ് റെസ്ക്യൂ ഗാർഡുമാർ നാട്ടുകാരുടെ സഹായത്തോടെ വടമെറിഞ്ഞ് രണ്ടു പേരെയും തീരത്തേക്കു വലിച്ചടുപ്പിച്ചെങ്കിലും ബോധരഹിതരായിരുന്നു. തുടർന്ന് ആശുപത്രിയിലെത്തിക്കുമ്പോഴേക്കും ഇരുവരും മരിച്ചു. 

ഭരതന്റെയും പത്മിനിയുടെയും മകനാണ് സനീഷ്. സഹോദരങ്ങൾ: സനീഷ, അനീഷ. 

മത്സ്യത്തൊഴിലാളിയായ രാജേഷ് പരേതനായ ദാമോദരന്റെയും കല്യാണിയുടെയും മകനാണ്. സഹോദരങ്ങൾ: ഉമേശൻ, ചിത്ര, നിഷ. 

ഇരുവരുടെയും മൃതദേഹങ്ങൾ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി മോർച്ചറിയിൽ. പോസ്റ്റ്മോർട്ടത്തിനു ശേഷം അഴിത്തലയിലെ സമുദായ ശ്മശാനത്തിൽ സംസ്കരിക്കും.

Post a Comment

Previous Post Next Post