NEWS UPDATE

6/recent/ticker-posts

വ്യാജ വിമാനടിക്കറ്റുകൾ നൽകി 2,95,000 കൈക്കലാക്കി; യുവതിക്കെതിരെ കേസ്

കാ​ഞ്ഞ​ങ്ങാ​ട്: വ്യാ​ജ വി​മാ​ന ടി​ക്ക​റ്റു​ക​ൾ ന​ൽ​കി 2,95,000 രൂ​പ വാ​ങ്ങി വ​ഞ്ചിച്ചെന്ന പ​രാ​തി​യി​ൽ യു​വ​തി​ക്കെ​തി​രെ ചി​റ്റാ​രി​ക്ക​ൽ പോ​ലീ​സ് കേ​സെ​ടു​ത്തു. പാ​ലാ​വ​യ​ൽ നി​ര​ത്തും​ത​ട്ടി​ൽ ലി​ജോ ജോ​സി​ന്റെ ഭാ​ര്യ ബി​ജി​ലി ജോ​ജി​യു​ടെ പ​രാ​തി​യി​ലാ​ണ് കേ​സ്.[www.malabarflash.com]

ബി​ജി​ലി​യും ഭ​ർ​ത്താ​വും കു​ട്ടി​യും ന്യൂ​സി​ല​ൻ​ഡി​ലാ​യി​രു​ന്നു. ഈ ​സ​മ​യ​ത്ത് നാ​ട്ടി​ലേ​ക്ക് വ​രാ​നും തി​രി​ച്ചു​പോ​കാ​നും മൂ​ന്നു​പേ​ർ​ക്കും വി​മാ​ന ടി​ക്ക​റ്റ് ത​ര​പ്പെ​ടു​ത്താ​ൻ ഫോ​ർ​ച്യൂ​ൺ ടൂ​ർ​സ് ആ​ൻ​ഡ് ട്രാ​വ​ൽ​സ് മു​ഖേ​ന ക​ണ്ണൂ​ർ പേ​രാ​വൂ​രി​ലെ നീ​തു അ​നി​ൽ​കു​മാ​റി​നെ ഏ​ൽപി​ച്ചി​രു​ന്നു. ക​ഴി​ഞ്ഞ മാ​ർ​ച്ച് 21നാ​ണ് സം​ഭ​വം. ടി​ക്ക​റ്റ് ബു​ക്ക് ചെ​യ്ത​താ​യി അ​റി​യി​ക്കു​ക​യും ചെ​യ്തി​രു​ന്നു. 

എ​ന്നാ​ൽ ന​ൽ​കി​യ ടി​ക്ക​റ്റ് പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് വ്യാ​ജ​മാ​ണെ​ന്ന് മ​ന​സ്സി​ലാ​യ​ത്. ഇ​തേ തു​ട​ർന്ന് നാ​ട്ടി​ലെ​ത്തി പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കു​ക​യാ​യി​രു​ന്നു.

Post a Comment

0 Comments