NEWS UPDATE

6/recent/ticker-posts

പുതുക്കി പണിത ഉദുമ പടിഞ്ഞാർ മുഹിയുദ്ദീൻ ജുമാ മസ്ജിദ് ഉദ്ഘാടനം 10ന്

ഉദുമ: പുതുക്കി പണിത ഉദുമ പടിഞ്ഞാർ മുഹിയുദ്ദീൻ ജുമാമസ്ജിദിൻ്റെ ഉദ്ഘാടനം ആഗസ്റ്റ്‌ 10 വ്യാഴാഴ്ച വൈകുന്നേരം നിർവഹിക്കും. വിശ്വാസത്തിൻ്റെയും ആത്മ ചൈതന്യത്തിൻ്റെയും പുണ്യകേന്ദ്രമായ മസ്ജിദ് വിശ്വാസികൾക്കായി തുറന്നുകൊടുക്കുമ്പോൾ ഒരു നാടിൻ്റെ ചിര കാലാഭിലാഷമാണ് സാക്ഷാത്കരിക്കപ്പെടുന്നത്.[www.malabarflash.com]


ഉദ്ഘാടനത്തിന് മുന്നോടിയായി എട്ടിന് വൈകിട്ട് അഞ്ച് മണി മുതൽ ഇതര മതസ്ഥരായ സഹോദരി സഹോദരങ്ങൾക്കും ഒൻപതിന് മഹല്ലിലെയും പരിസര മഹല്ലുകളിലെയും സ്ത്രീകൾക്ക് മാത്രമായും പള്ളി സന്ദർശിക്കാനുള്ള അവസരം ഒരുക്കും.

ആഗസ്റ്റ് 10 മുത ൽ 13 വരെ നടക്കുന്ന ആത്മീയ സദസ്സുകളിലും മാനവ സൗഹാർദ്ദ സമ്മേളനങ്ങളിലും വിവിധ പരിപാടികളിലുമായി മത, സാമൂഹ്യ, സാംസ് കാരിക മേഖലകളിലെ വ്യക്തിത്വങ്ങൾ പങ്കെടുക്കും.

10ന് വൈകുന്നേരം ആറ് മണിക്ക് സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങൾ പള്ളി ഉദ്ഘാടനം ചെയ്യും.ഉദുമ പടിഞ്ഞാർ ഖാസി സിഎ മുഹമ്മദ് കുഞ്ഞി മുസ് ലിയാർ വഖഫ് പ്രഖ്യാപനം നടത്തും. ഏഴ് മണിക്ക് പൊതുസമ്മേളനം സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങൾ ഉദ്ഘാടനം ചെയ്യും. ജമാഅത്ത് കമ്മിറ്റി പ്രസിഡൻ്റ് കെകെ അബ്ദുല്ല ഹാജി അധ്യക്ഷത വഹി ക്കും.സ്വാഗതസംഘം ജനറൽ കൺവീനർ യൂസ ഫ് കണ്ണംകുളം സ്വാഗതം പറയും. ഉദുമ പടിഞ്ഞാർ ഖാസി സിഎ മുഹമ്മദ് കുഞ്ഞി മുസ് ലിയാർ ആമുഖ പ്രഭാഷണവും സയ്യിദ് അലി തങ്ങൾ കുമ്പോൽ അനുഗ്രഹ പ്രഭാഷണവും നടത്തും.

സോവനീർ അബ്ദുല്ല കുഞ്ഞി ഹാജി സ്പീഡ് വേ പ്രകാശനം ചെയ്യും. ജമാഅത്ത് കമ്മിറ്റി ജനറൽ സെക്രട്ടറി അബ്ദുൽ റഹ് മാൻ സഫർ സ്വീകരിക്കും. സമസ്ത കേരള ഇസ്ലാം മത ബോർഡിൻ്റെ കോട്ടുമല ബാപ്പു മുസ്ലിയാർ സ്മാരക അവാർഡ് നേടിയ ഉദുമ പടിഞ്ഞാർ അൽ മദ്രസത്തുൽ ഇസ്ലാമിയക്കുള്ള അനുമോദനം ചടങ്ങിൽ നടക്കും. ദീർഘകാലം ജമാഅത്ത് പ്രസിഡൻ്റായി സേവനം ചെയ്യുന്ന കെ.കെ അബ്ദുല്ല ഹാജിയെയും പള്ളി പുനർ നിർമ്മാണ കമ്മിറ്റിയെയും ആദരിക്കും.

അഷ്റഫ് ഫൈസി ചെറൂണി, അബ്ദുൽ അസീസ് അഷ്റഫി പാണത്തൂർ, അനസ് റഹ്മാനി മൂവാറ്റുപ്പുഴ, പള്ള ങ്കോട് അബ്ദുൽ ഖാദർ മദനി, ഷാഫി ബാഖവി ചാലിയം, അഷ്റഫ് റഹ് മാനി ചൗക്കി, അബൂബക്കർ മൗലവി വിളയിൽ എന്നിവർ പ്രഭാഷണം നടത്തും. രാത്രി ഒമ്പത് മണിക്ക് എ.എം നൗഷാദ് ബാഖവി ചിറയിൻകീഴ് മതപ്രഭാ ഷണം നടത്തും.

11ന് രാവിലെ 9 മണിക്ക് പ്രവാസി സംഗമം പി.വി അബ്ദുൽ റഹ് മാൻ ഹാജി (യുഎഇ) ഉദ്ഘാ ടനം ചെയ്യും. ടിപി മുഹമ്മദ് (ഖത്തർ) അധ്യക്ഷത വഹിക്കും. അബൂദാബി കമ്മിറ്റി സെക്രട്ടറി ബഷീർ കണ്ണംകുളം സ്വാഗതം പറയും. ബാദുഷ കടലുണ്ടി നോർക്ക/ പ്രവാസി സംബന്ധമായ വിഷയങ്ങളിൽ ക്ലാസ് നടത്തും.

രണ്ട് മണിക്ക് രണ്ടാം സെഷൻ ഖത്തർ കമ്മിറ്റി പ്രസിഡൻ്റ് കെ എം അബ്ദുൽ ഖാദർ ഉദ്ഘാടനം ചെയ്യും.കെ മൂസ ഹാജി (യുഎഇ) അധ്യക്ഷത വഹിക്കും. ഖത്തർ കമ്മിറ്റി ട്രഷറർ അബ്ദുല്ല കല്ലിങ്കാൽ സ്വാഗതം പറയും. പി.എം.എ ഗഫൂർ മോട്ടിവേഷൻ സെഷന് നേതൃത്വം നൽകും. തുടർന്ന് മഹല്ലിലെ മുതിർന്ന പ്രവാസികളെ ആദരിക്കും.

ഏഴ് മണിക്ക് ദിക്റ് ദുആ മജ്ലിസിന് സയ്യിദ് ഇബ്രാഹി മുൽ ഖലീൽ ബുഖാരി തങ്ങൾ കടലുണ്ടി നേതൃത്വം നൽകും.

ഉദുമ പടിഞ്ഞാറിലെ മത സാമൂഹ്യ ജീവകാരുണ്യ സേവന രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച അബ്ദുല്ല ഹാജി സ്പീഡ് വേക്കുള്ള ആദരവ് ചടങ്ങിൽ നൽകും.

ജാബിർ ഹുദവി ചാനടുക്കം, അബ്ദുൽഗഫാർ സഅദി, സഫീഹുദ്ദീൻ ബുസ്താനി, അബൂബക്കർ ഫൈസി കുമ്പഡാജെ എന്നിവർ പ്രഭാഷണം നടത്തും. തുടർന്ന് ബുർദ മജ്ലിസ് ''മദദെ മദീന".നടക്കും.

12ന് രാവിലെ 9 മണി മണി മുതൽ കണ്ണൂർ ആസ്റ്റർ മിംസി ൻ്റെ സഹകരണത്തോടെ ജെംസ് സ്കൂൾ അങ്കണത്തിൽ മെഡിക്കൽ ക്യാമ്പ് നടത്തും. ജില്ലാ പഞ്ചായ ത്ത് വൈസ് പ്രസിഡൻ്റ് ഷാന വാസ് പാദൂർ ഉദ് ഘാടനം ചെയ്യും.

10 മണിക്ക് ഉമറാ സംഗമത്തിൽ മാലിക് ദീനാർ ജുമാ മസ്ജിദ് ഖത്തീബ് അബ്ദുൽ മജീദ് ബാഖവി കൊടുവള്ളി ഉൽബോധനം നടത്തും. കീഴൂർ സംയുക്ത ജമാഅത്ത് കമ്മിറ്റി ജനറൽ സെക്രട്ടറി കല്ലട്ര മാഹിൻ ഹാജി മുഖ്യാതിഥിയാവും.

12 മണി മുതൽ രണ്ട് വരെ സ്നേഹ വിരുന്നു നടക്കും. രണ്ട് മണിക്ക് മാനവ സൗഹാർദ സംഗമം പാണക്കാട് സയ്യിദ് മുഈനലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും.

രാജ് മോഹൻ ഉണ്ണിത്താൻ എം.പി മുഖ്യാതിഥിയാവും. എംഎൽഎ മാരായ സിഎച്ച് കുഞ്ഞമ്പു, എൻഎ നെല്ലിക്കുന്ന് എന്നിവർ വിശിഷ്ടാതിഥികളായി പങ്കെടുക്കും. സ്വാമി വിവിക്താനന്ദസരസ്വതി, ഫാദർ ബേബി മാത്യു, മുനീർ ഹുദവി വിളയിൽ എന്നിവർ പ്രഭാഷണം നടത്തും. രാത്രി 7 മണിക്ക് ഉദുമ പടിഞ്ഞാർ ദാറുൽ ഇർഷാദ് അക്കാദമി വിദ്യാർഥികൾ സുഫീ സംഗീതം അവതരിപ്പിക്കും. 7.30 ന് സിറാജുദ്ദീൻ ഖാസിമി പത്തനാപുരം മതപ്രഭാഷണം നടത്തും.

13ന് രാവിലെ 9 മണിക്ക് ഗ്രാൻ്റ് മഹല്ല് കുടുംബ സംഗമം ജൈവ വൈവിധ്യ ബോർഡ് മെമ്പർ സെക്രട്ടറി ഡോ.വി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. ഡോ.എൻ അബ്ദുൽ ഖയ്യൂം പെരിന്തൽമണ്ണ ക്ലാസ് അവതരി പ്പിക്കും.11. 30 മുതൽ മദ്രസ വിദ്യാർഥികളുടെ കലാപരിപാടികൾ. 2 മണിക്ക് ലഹരി ബോധവൽക്കരണ ക്ലാസ് ബേക്കൽ ഡിവൈഎസ്പി സി.കെ സുനിൽ കുമാർ ഉദ്ഘാട നം ചെയ്യും. കാഞ്ഞങ്ങാട് ഡിവൈഎസ്പി പി ബാലകൃഷ് ണൻ നായർ മഖ്യാതിഥിയാവും. രംഗീഷ് കടവത്ത് കോഴിക്കോട്, സലീം മമ്പാട് എന്നിവർ ക്ലാസ് അവതരി പ്പിക്കും.

ഏഴ് മണിക്ക് പൂർവ വിദ്യാർഥി സംഗമത്തിന് ഖാസി സിഎ മുഹമ്മദ് കുഞ്ഞി മുസ് ലിയാർ നേതൃത്വം നൽകും. എട്ട് മണിക്ക് സമാപന പൊതുയോഗത്തിൽ ജമാഅത്ത് കമ്മിറ്റി ട്രഷറർ കെ മുഹമ്മദ് ഷാഫി ഹാജി അധ്യക്ഷത വഹി ക്കും.ഇ.പിഅബൂബക്കർ അൽ ഖാസിമി പത്തനാപുരം മതപ്രഭാഷണം നടത്തും. സയ്യിദ് അബ്ദുൽ ഖാദിർ പൂക്കുഞ്ഞി തങ്ങൾ ആന്ത്രോത്ത് കൂട്ടപ്രാർത്ഥനക്ക് നേതൃത്വം നൽകും.

Post a Comment

0 Comments