ഉദുമ: ഉദുമയിലെ പച്ചക്കറിക്കടയില്‍ തക്കാളി മോഷ്ടിക്കാന്‍ കയറിയ കള്ളന്മാര്‍ സി.സി.ടി.വി ക്യാമറ കണ്ടതോടെ തിരിഞ്ഞോടി. ഉദുമ ടൗണിലെ എരോല്‍ വെജിറ്റബിള്‍ കടയിലാണ് വെളളിയാഴ്ച പുലര്‍ച്ചെ 2.45 ഓടെയാണ്രണ്ട് മോഷ്ടാക്കള്‍ കയറിയത്.[www.malabarflash.com]
വന്‍ വിലയുളള തക്കാളി മോഷ്ടിക്കാനാണ് ഇവരെത്തിയെന്നാണ് സംശയം, ബേക്കല്‍ പോലീസ് അന്വേഷണം ആരംഭിച്ചു.
ഇരുവരും മുഖം മറച്ചിരുന്നില്ല. ടോര്‍ച്ചുമായി ആദ്യം ഒരാള്‍ വന്നു. കടയാകെ തിരച്ചില്‍ നടത്തി. അല്‍പ്പം കഴിഞ്ഞ് രണ്ടാമനുമെത്തി. ഇതിനിടയില്‍ മുകളിലേക്ക് നോക്കിയ രണ്ടാമന്‍ ഞെട്ടി. തലക്ക് മുകളില്‍ എല്ലാം ഒപ്പിയെടുക്കുന്ന സി.സി.ടി.വി. ക്യാമറ കണ്ടതോടെ ഇരുവരും രക്ഷപ്പെട്ടെങ്കിലും അപ്പോഴേക്കും എല്ലാം ക്യാമറ ഒപ്പിയെടുത്ത് കഴിഞ്ഞിരുന്നു. ഈ വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായിട്ടുണ്ട്.
വന്‍ വിലയുളള തക്കാളി മോഷ്ടിക്കാനാണ് ഇവരെത്തിയെന്നാണ് സംശയം, ബേക്കല്‍ പോലീസ് അന്വേഷണം ആരംഭിച്ചു.
Post a Comment