Top News

മുസ്ലിം ലീഗ് നേതാവും പളളിക്കര ഗ്രാമ പഞ്ചായത്ത് അംഗവുമായ അബ്ദുല്ല ഹാജി അന്തരിച്ചു

ബേക്കല്‍: പള്ളിക്കരയിലെ മുതിര്‍ന്ന മുസ്ലിം ലീഗ് നേതാവ് അബ്ദുല്ല ഹാജി അന്തരിച്ചു. മുസ്‌ലിം ലീഗ് പളളിക്കര പഞ്ചായത്ത് പ്രസിഡന്റ്, ഉദുമ മണ്ഡലം സീനിയര്‍ വൈസ് പ്രസിഡന്റ്, ഇസ്ലാമിക് സ്‌കൂള്‍ മുന്‍ ചെയര്‍മാന്‍, സംയുക്ത ജമാഅത്ത് പ്രസിഡന്റ്, ഹസനിയ യതീംഖാന പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.[www.malabarflash.com]

നിലവില്‍ പളളിക്കര ഗ്രാമ പഞ്ചായത്ത് 22 വാര്‍ഡ്(കോട്ടക്കുന്ന് ) അംഗം 

കൂടിയാണ്.ഭാര്യമാര്‍: മറിയം, പരേതയായ ബീഫാത്തിമ.
മക്കള്‍: അഷ്റഫ്, നൗഷാദ്, ശാഹുല്‍, ഹമീദ്, ഡോക്ടര്‍ റഹിം.
സഹോദരങ്ങള്‍: എം ജി മുഹമ്മദ്, എംജി അബൂബക്കര്‍, കജ്ജിബി, പരേതയായ നഫീസ, മറിയ, ഉമ്മല്‍, മിസ്രിയ, ആയിഷ.

Post a Comment

Previous Post Next Post