Top News

മകളെയുമെടുത്ത് പുഴയിൽ ചാടിയ ഗർഭിണി മരിച്ചു; കുഞ്ഞിനായി തിരച്ചിൽ തുടരുന്നു

കല്പറ്റ: മകളെയുമെടുത്ത് പുഴയിൽ ചാടി ചികിത്സയിലായിരുന്ന ഗർഭിണി മരിച്ചു. കോട്ടത്തറ വെണ്ണിയോട് ജെയ്ൻ സ്ട്രീറ്റ് അനന്തഗിരി ഹൗസിൽ ഓംപ്രകാശിന്റെ ഭാര്യ ദർശന (33) ആണ് മരിച്ചത്. മേപ്പാടിയിലെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിലായിരുന്നു മരണം.[www.malabarflash.com]


വ്യാഴാഴ്ച ഉച്ച കഴിഞ്ഞ് മൂന്നു മണിയോടെയാണ് ദർശനയും മകൾ ദക്ഷയുമായി പാത്തിക്കൽ കടവിലെ നടപ്പാലത്തിൽനിന്നു വെണ്ണിയോട് വലിയപുഴയിലേക്കു ചാടിയത്. സംഭവം കണ്ടയാൾ അറിയിച്ചതിനെ തുടർന്ന്, സമീപത്തെ തോട്ടത്തിൽ പണിയെടുത്തുകൊണ്ടിരുന്ന യുവാവ് പുഴയിൽ ചാടി ദർശനയെ കരക്കെത്തിക്കുകയായിരുന്നു. 

അഞ്ചുമാസം ഗര്‍ഭിണിയായ ദര്‍ശന ഗുരുതരാവസ്ഥയില്‍ തുടരവെ വെള്ളിയാഴ്ച വൈകീട്ട് ആറുമണിയോടെയാണ് മരിച്ചത്. ദര്‍ശനയുടെ മകള്‍ ദക്ഷക്കുവേണ്ടിയുള്ള തിരച്ചില്‍ ഇപ്പോഴും തുടരുകയാണ്.

ദേശീയ ദുരന്തനിവാരണ സേന, കമ്പളക്കാട് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ കെ.എസ്. അജീഷിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം, വെണ്ണിയോട് ഡിഫന്‍സ് ടീം, പള്‍സ് എമര്‍ജന്‍സി ടീം, പനമരം സി.എച്ച് റെസ്‌ക്യൂ ടീം, തുര്‍ക്കി ജീവന്‍രക്ഷാസമിതി, കല്പറ്റ അഗ്നിരക്ഷാസേന എന്നിവര്‍ സംയുക്തമായാണ് തിരച്ചില്‍ നടത്തുന്നത്.

Post a Comment

Previous Post Next Post