Top News

മണിപ്പൂരി ബാലിക ഇനി കേരളത്തിന്റെ വളര്‍ത്തുമകള്‍; പിന്തുണയുമായെത്തി വിദ്യാഭ്യാസ മന്ത്രി

തിരുവനന്തപുരം: കലാപകലുഷിതമായ മണിപ്പൂരിലെ പിഞ്ചു ബാലികയെ ചേര്‍ത്തുപിടിച്ച് കേരളം. മണിപ്പൂരില്‍ നിന്നെത്തി തൈക്കാട് മോഡല്‍ ഗവ. എല്‍ പി സ്‌കൂളില്‍ പ്രവേശനം നേടിയ ജേ ജെമ്മിനെ സ്‌കൂളില്‍ സന്ദര്‍ശിച്ച് എല്ലാ പിന്തുണയും മന്ത്രി വി ശിവന്‍കുട്ടി വാഗ്ദാനം ചെയ്തു. മണിപ്പൂരില്‍ നിന്ന് ബന്ധുവിനൊപ്പം കേരളത്തില്‍ എത്തിയതാണ് ജേ ജെം എന്ന ഹൊയ്നെജെം വായ്പേയ്.[www.malabarflash.com]


ഇവരുടെ വീട് അക്രമികള്‍ കത്തിച്ചു. മാതാപിതാക്കളും സഹോദരങ്ങളുമാകട്ടെ ഗ്രാമത്തില്‍ നിന്ന് പലായനം ചെയ്തു. ഈ സാഹചര്യത്തില്‍ കേരളത്തില്‍ എത്തിയ ബാലികക്ക് മറ്റ് രേഖകള്‍ ഒന്നും ഹാജരാക്കിയില്ലെങ്കിലും സര്‍ക്കാര്‍ സ്‌കൂളില്‍ പ്രവേശനം നല്‍കാന്‍ പൊതുവിദ്യാഭ്യാസ വകുപ്പ് തയ്യാറാകുകയായിരുന്നു.

കുട്ടി മൂന്നാം ക്ലാസ്സിലാണ് ചേര്‍ന്നത്. ജേ ജെം കേരളത്തിന്റെ വളര്‍ത്തുമകളാണ്. സമാധാനത്തോടെ ജീവിച്ച് പഠിക്കാനുള്ള അന്തരീക്ഷം കേരളത്തിലുണ്ട്. മണിപ്പൂരിലെ നിലവിലെ സാഹചര്യം ഏറെ ദുഃഖകരമാണ്. ആക്രമികള്‍ക്കെതിരെ നടപടിയെടുക്കാന്‍ അധികൃതര്‍ തയ്യാറാകണമെന്ന് മന്ത്രി ആവശ്യപ്പെട്ടു.

Post a Comment

Previous Post Next Post